Kerala

മലപ്പുറം ജില്ലയില്‍ 796 പുതിയ കൊവിഡ് ബാധിതര്‍; 785 പേര്‍ക്ക് രോഗമുക്തി

ഇന്ന് രോഗബാധിതരായവരില്‍ 762 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 19 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

മലപ്പുറം ജില്ലയില്‍ 796 പുതിയ കൊവിഡ് ബാധിതര്‍; 785 പേര്‍ക്ക് രോഗമുക്തി
X

മലപ്പുറം: ജില്ലയില്‍ ഇന്ന് 796 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 785 പേരാണ് ഇന്ന് വിദഗ്ധചികില്‍സയ്ക്ക് ശേഷം രോഗമുക്തരായത്. ഇവരുള്‍പ്പെടെ 58,648 പേര്‍ ജില്ലയില്‍ രോഗവിമുക്തരായി. ഇന്ന് രോഗബാധിതരായവരില്‍ 762 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 19 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് എത്തിയവരും 10 പേര്‍ അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

82,874 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 7,236 പേര്‍ വിവിധ ചികില്‍സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 564 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 328 പേരും 319 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 316 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണിച്ചത്.

രോഗവ്യാപനത്തിനുള്ള സാധ്യത തിരിച്ചറിയണം

മലപ്പുറം ജില്ലയില്‍ കൊവിഡ് വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുന്നത് പൊതുജനങ്ങള്‍ പൂര്‍ണമായും തിരിച്ചറിയണമെന്നും വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും സാമൂഹിക സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരും ആരോഗ്യജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ ആരോഗ്യജാഗ്രത പാലിക്കുന്നതില്‍ യാതൊരു വിധത്തിലുമുള്ള അലംഭാവവും പാടില്ല. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യകേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരുകാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ - 02

ആലങ്കോട് - 02

ആലിപ്പറമ്പ് - 02

അമരമ്പലം - 01

ആനക്കയം - 09

അങ്ങാടിപ്പുറം - 12

അരീക്കോട് - 09

ആതവനാട് - 02

ചാലിയാര്‍ - 08

ചീക്കോട് - 16

ചേലേമ്പ്ര - 04

ചെറിയമുണ്ടം - 05

ചെറുകാവ് - 10

ചോക്കാട് - 20

ചുങ്കത്തറ - 07

എടക്കര - 11

എടപ്പറ്റ - 03

എടപ്പാള്‍ - 06

എടരിക്കോട് - 02

എടവണ്ണ - 07

എടയൂര്‍ - 02

ഏലംകുളം - 03

ഇരിമ്പിളിയം - 03

കാലടി - 02

കാളികാവ് - 12

കല്‍പകഞ്ചേരി - 03

കണ്ണമംഗലം - 05

കരുളായി - 07

കരുവാരക്കുണ്ട് - 20

കാവനൂര്‍ - 03

കീഴാറ്റൂര്‍ - 03

കീഴുപറമ്പ് - 09

കോഡൂര്‍ - 06

കൊണ്ടോട്ടി - 17

കൂട്ടിലങ്ങാടി - 06

കോട്ടക്കല്‍ - 08

കുറുവ - 17

കുറ്റിപ്പുറം - 24

കുഴിമണ്ണ - 04

മക്കരപ്പറമ്പ് - 02

മലപ്പുറം - 43

മമ്പാട് - 07

മംഗലം - 03

മഞ്ചേരി - 07

മങ്കട - 12

മാറഞ്ചേരി - 05

മേലാറ്റൂര്‍ - 04

മൂന്നിയൂര്‍ - 06

മൂര്‍ക്കനാട് - 12

മൂത്തേടം - 07

മൊറയൂര്‍ - 03

മുതുവല്ലൂര്‍ - 08

നന്നംമുക്ക് - 06

നിലമ്പൂര്‍ - 19

നിറമരുതൂര്‍ - 03

ഊരകം - 02

ഒതുക്കുങ്ങല്‍ - 02

ഒഴൂര്‍ - 03

പള്ളിക്കല്‍ - 06

പാണ്ടിക്കാട് - 19

പരപ്പനങ്ങാടി - 16

പറപ്പൂര്‍ - 02

പെരിന്തല്‍മണ്ണ - 29

പെരുമണ്ണ ക്ലാരി - 05

പെരുമ്പടപ്പ് - 01

പെരുവള്ളൂര്‍ - 01

പൊന്മള - 06

പൊന്മുണ്ടം - 03

പൊന്നാനി - 29

പൂക്കോട്ടൂര്‍ - 06

പോരൂര്‍ - 15

പുലാമന്തോള്‍ - 16

പുളിക്കല്‍ - 04

പുല്‍പ്പറ്റ - 01

പുറത്തൂര്‍ - 03

പുഴക്കാട്ടിരി - 09

താനാളൂര്‍ - 02

താനൂര്‍ - 06

തലക്കാട് - 02

തവനൂര്‍ - 05

താഴെക്കോട് - 11

തേഞ്ഞിപ്പലം - 06

തിരുനാവായ - 25

തിരുവാലി - 01

തൃക്കലങ്ങോട് - 04

തൃപ്രങ്ങോട് - 01

തുവ്വൂര്‍ - 02

തിരൂര്‍ - 03

തിരൂരങ്ങാടി - 02

ഊര്‍ങ്ങാട്ടിരി - 06

വളാഞ്ചേരി - 06

വളവന്നൂര്‍ - 07

വള്ളിക്കുന്ന് - 06

വട്ടംകുളം - 12

വാഴക്കാട് - 14

വാഴയൂര്‍ - 14

വഴിക്കടവ് - 06

വെളിയങ്കോട് - 01

വേങ്ങര - 05

വെട്ടത്തൂര്‍ - 04

വെട്ടം - 05

വണ്ടൂര്‍ - 23

Next Story

RELATED STORIES

Share it