- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; തിങ്കളാഴ്ചത്തെ 7 ട്രെയിനുകള്‍ റദ്ദാക്കി
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിങ്കളാഴ്ച രണ്ട് സ്‌പെഷ്യല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.
തിരുവനന്തപുരം: കൊങ്കണ്‍ പാതയില്‍ മംഗളൂരുവിന് സമീപം പാളത്തില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് തിങ്കളാഴ്ചയും ഇതുവഴിയുള്ള ചില ട്രെയിനുകള്‍ റദ്ദാക്കി. ഏഴ് ട്രെയിനുകളാണ് റദ്ദാക്കിയത്. തിങ്കളാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍: 12217 കൊച്ചുവേളി- ചണ്ഡീഗഢ് സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ്, 56640 മംഗളൂരു- സെന്‍ട്രല്‍മഡ്ഗാവ് പാസഞ്ചര്‍, 10216 എറണാകുളം മഡ്ഗാവ് എക്‌സ്പ്രസ്, 22114 കൊച്ചുവേളി-ലോകമാന്യതിലക് എക്‌സ്പ്രസ്, 19577 തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ്, 22636 മംഗളൂരു- സെന്‍ട്രല്‍മഡ്ഗാവ് എക്‌സ്പ്രസ്, 22635 മഡ്ഗാവ്- മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിങ്കളാഴ്ച രണ്ട് സ്‌പെഷ്യല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.
എറണാകുളം- അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസ്, കൊച്ചുവേളി- പോര്‍ബന്തര്‍ എക്‌സ്പ്രസ് എന്നിവയാണ് പാസഞ്ചര്‍ ട്രെയിനുകളായി ഓടിക്കുക. എറണാകുളം- അജ്മീര്‍ ട്രെയിന്‍ എറണാകുളത്തുനിന്ന് രാത്രി 8.25ന് പുറപ്പെടും. മരുസാഗര്‍ എക്‌സ്പ്രസ് നിര്‍ത്തുന്ന എല്ലാ സ്‌റ്റേഷനുകളിലും ട്രെയിനിന് സ്‌റ്റോപ്പുണ്ടായിരിക്കും. കൊച്ചുവേളി- പോര്‍ബന്തര്‍ പാസഞ്ചര്‍ സ്‌പെഷ്യല്‍ സര്‍വീസ് തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടും. കൊച്ചുവേളി- പോര്‍ബന്തര്‍ എക്‌സ്പ്രസ് നിര്‍ത്തുന്ന എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പുണ്ടായിരിക്കും. 16512/16514 കണ്ണൂര്‍- കാര്‍വാര്‍- കെഎസ്ആര്‍ ബംഗളൂരു എക്‌സ്പ്രസ്, 12134 മംഗളൂരു ജംങ്ഷന്‍- മുംബൈ സിഎസ്ടി എക്‌സ്പ്രസ്, 12977 എറണാകുളം- അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസ് എന്നിവ ഞായറാഴ്ച സര്‍വീസ് റദ്ദാക്കിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















