Kerala

വയനാട് ജില്ലയില്‍ 64 പേര്‍ക്ക് കൂടി കൊവിഡ്

വയനാട് ജില്ലയില്‍ 64 പേര്‍ക്ക് കൂടി കൊവിഡ്
X

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 64 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 42 പേര്‍ രോഗമുക്തി നേടി. 61 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28331 ആയി. 27541 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 616 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 543 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

വൈത്തിരി സ്വദേശികള്‍ 10 പേര്‍, പൂതാടി 8 പേര്‍, കല്‍പ്പറ്റ, മാനന്തവാടി ആറു പേര്‍ വീതം, പനമരം, മേപ്പാടി നാലു പേര്‍ വീതം, എടവക, പൊഴുതന, നെന്മേനി മൂന്ന് പേര്‍ വീതം, അമ്പലവയല്‍, മീനങ്ങാടി, തവിഞ്ഞാല്‍, പുല്‍പ്പള്ളി രണ്ടുപേര്‍ വീതം, കണിയാമ്പറ്റ, തരിയോട്, മുട്ടില്‍, ബത്തേരി, കോട്ടത്തറ, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. മഹാരാഷ്ട്രയില്‍ നിന്ന് വന്ന രണ്ട് വെള്ളമുണ്ട സ്വദേശികളും, തമിഴ്‌നാട്ടില്‍ നിന്ന് വന്ന ഒരു മൂപ്പൈനാട് സ്വദേശിയുമാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗബാധിതരായത്.

42 പേര്‍ക്ക് രോഗമുക്തി

ബത്തേരി, മീനങ്ങാടി സ്വദേശികളായ മൂന്ന് പേര്‍ വീതം, നെന്മേനി, കണിയാമ്പറ്റ, കല്‍പ്പറ്റ, മേപ്പാടി, പുല്‍പ്പള്ളി, പൂതാടി, കോഴിക്കോട് സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 29 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

248 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 248 പേരാണ്. 215 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3010 പേര്‍. ഇന്ന് പുതുതായി 9 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 681 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 309594 സാമ്പിളുകളില്‍ 307211 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 278880 നെഗറ്റീവും 28331 പോസിറ്റീവുമാണ്.

Next Story

RELATED STORIES

Share it