Kerala

5,000 ഡോസ് വാക്‌സിനെത്തി; കോട്ടയത്ത് 26 കേന്ദ്രങ്ങളില്‍ ഇന്ന് വാക്‌സിനേഷന്‍

5,000 ഡോസ് വാക്‌സിനെത്തി; കോട്ടയത്ത് 26 കേന്ദ്രങ്ങളില്‍ ഇന്ന് വാക്‌സിനേഷന്‍
X

കോട്ടയം: കൊവിഷീല്‍ഡ് വാക്‌സിന്റെ 5000 ഡോസ് കൂടി കോട്ടയം ജില്ലയില്‍ എത്തിച്ചേര്‍ന്നു. ഇതും ജില്ലയില്‍ സ്‌റ്റോക്കുണ്ടായിരുന്ന വാക്‌സിനും ഇന്ന് 26 കേന്ദ്രങ്ങളില്‍ നല്‍കും. കൊവിഷീല്‍ഡിന്റെ 20,000 ഡോസ് കൂടി ഇന്ന് എത്തിച്ചേരും. ആദ്യഡോസ് കുത്തിവയ്‌പ്പെടുത്ത അതേ വാക്‌സിന്‍തന്നെ രണ്ടാം ഡോസും സ്വീകരിക്കാനും അതത് വാക്‌സിനുകളുടെ വിതരണ കേന്ദ്രങ്ങളില്‍ തന്നെ എത്താനും ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന നിര്‍ദേശിച്ചു.

ഇന്ന് വാക്‌സിന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

മെഗാക്യാംപുകള്‍ (മൂന്നു കേന്ദ്രങ്ങളിലും നല്‍കുന്നത് കൊവിഷീല്‍ഡ്)

1. സെന്റ് മേരീസ് യുപി സ്‌കൂള്‍ ,ചങ്ങനാശേരി

2. എമ്മാവൂസ് പബ്ലിക് സ്‌കൂള്‍, കടുവാക്കുളം

3. സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍, അയര്‍ക്കുന്നം

കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്ന മറ്റു കേന്ദ്രങ്ങള്‍

1. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം

2. ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രം

3. ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യകേന്ദ്രം

4. കരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം

5. കൂരോപ്പട പ്രാഥമികാരോഗ്യകേന്ദ്രം

6. കൂട്ടിക്കല്‍ സാമൂഹികാരോഗ്യകേന്ദ്രം

7. തലപ്പലം പ്രാഥമികാരോഗ്യകേന്ദ്രം

8. വെളിയന്നൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം

9. ബേക്കര്‍ സ്‌കൂള്‍, കോട്ടയം

കൊവാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍

1. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം

2. ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രം

3. അതിരുമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം

4. ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യകേന്ദ്രം

5. ഇടയാഴം സാമൂഹികാരോഗ്യകേന്ദ്രം

6. എരുമേലി സാമൂഹികാരോഗ്യകേന്ദ്രം

7. കൂടല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രം

8. എം.ഡി. സെമിനാരി സ്‌കൂള്‍ ,കോട്ടയം

9. മൂന്നിലവ് കുടുംബാരോഗ്യകേന്ദ്രം

10. പൈക പ്രാഥമികാരോഗ്യകേന്ദ്രം

11. പാമ്പാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴസ് ആശുപത്രി

12. തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രം

13. കുമരകം സാമൂഹികാരോഗ്യകേന്ദ്രം

14. തീക്കോയി പ്രാഥമികാരോഗ്യകേന്ദ്രം

Next Story

RELATED STORIES

Share it