Kerala

മുത്തങ്ങയില്‍ 36000 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി

അരി ചാക്കുകള്‍ക്ക് മുകളിലായി അടുക്കിവെച്ച് ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് മൂടികെട്ടിയ നിലയില്‍ 20 പ്ലാസ്റ്റിക് ചാക്കുകള്‍ക്ക് ഉള്ളിലായിരുന്നു ഹാന്‍സ്.

മുത്തങ്ങയില്‍ 36000 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി
X

കല്‍പ്പറ്റ: കേരള കര്‍ണാടക അതിര്‍ത്തിയിലെ മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ 15 ലക്ഷം രൂപയോളം വിലവരുന്ന 36,000 പാക്കറ്റ് ഹാന്‍സ് പിടികൂടി. കെഎല്‍ 58 ഇ 9023 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തുകയായിരുന്ന ഹാന്‍സ് ആണ് പിടികൂടിയത്.

അരി ചാക്കുകള്‍ക്ക് മുകളിലായി അടുക്കിവെച്ച് ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് മൂടികെട്ടിയ നിലയില്‍ 20 പ്ലാസ്റ്റിക് ചാക്കുകള്‍ക്ക് ഉള്ളിലായിരുന്നു ഹാന്‍സ്. ഹാന്‍സ് കടത്തിയ കോഴിക്കോട് പടനിലം ആരാമ്പ്രം പൂളക്കമണ്ണില്‍ മുഹമ്മദ് ഷിക്കില്‍ (28), കുറ്റിയോയത്തില്‍ മുഹമ്മദ് റഹീസ് കെ(21) എന്നിവര്‍ പിടിയിലായി. പിടിച്ചെടുത്ത ഹാന്‍സും, ലോറിയും, പ്രതികളെയും സുല്‍ത്താന്‍ ബത്തേരി പോലിസിന് കൈമാറി.

മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മജു റ്റി എം, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ എം കെ, പ്രിവന്റീവ് ഓഫിസര്‍മാരായ സുരേഷ് വെങ്ങാലികുന്നേല്‍, പി ഷാജി, സിവില്‍എക്‌സൈസ് ഓഫിസര്‍മാരായ റ്റി ജി പ്രിന്‍സ്, പി എസ് സുഷാദ് എന്നിവര്‍പരിശോധനയില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it