Kerala

ശബരിമല ദര്‍ശനത്തിന് രജിസ്റ്റർ ചെയ്തത് 319 യുവതികള്‍

കേരളത്തില്‍ നിന്ന് യുവതികളാരും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം. രജിസ്റ്റര്‍ ചെയ്ത യുവതികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആന്ധ്രാ പ്രദേശില്‍ നിന്നാണ്- 160 പേര്‍.

ശബരിമല ദര്‍ശനത്തിന് രജിസ്റ്റർ ചെയ്തത് 319 യുവതികള്‍
X

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് പോലിസിന്റെ ഓണ്‍ലൈന്‍ ക്യൂ സംവിധാനം വഴി ഇതുവരെ 319 യുവതികള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. 15 മുതല്‍ 45 വയസ്സു വരെ പ്രായമുള്ളവരാണ് ഇവർ. കേരളത്തില്‍ നിന്ന് യുവതികളാരും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം. രജിസ്റ്റര്‍ ചെയ്ത യുവതികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആന്ധ്രാ പ്രദേശില്‍ നിന്നാണ് - 160 പേര്‍. തമിഴ്‌നാട്ടില്‍ നിന്ന് 139 പേരും കര്‍ണാടകയില്‍ നിന്ന് 9 യുവതികളും ദര്‍ശനത്തിനായി വിര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെലങ്കാനയില്‍ നിന്ന് 8 പേരും ഒഡിഷയില്‍ നിന്ന് മൂന്ന് പേരും രജിസ്റ്റര്‍ ചെയ്തു.

ഈ മണ്ഡലകാലത്ത് ദര്‍ശനത്തിനായി ഇതുവരെ എട്ട് ലക്ഷത്തോളം വിശ്വാസികളാണ് കേരള പോലിസിന്റെ വിര്‍ച്വല്‍ ക്യൂ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിര്‍ച്വല്‍ ക്യൂവില്‍ പേര് ചേര്‍ക്കാനായി വെബ്‌സൈറ്റില്‍ പ്രായം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇതില്‍ നിന്നാണ് ഇതുവരെ 15 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള 319 സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നുവെന്ന വിവരം പോലിസ് മനസ്സിലാക്കിയിട്ടുള്ളത്.

Next Story

RELATED STORIES

Share it