Kerala

പാലക്കാട് 23 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി

പാലക്കാട് 23 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി
X

പാലക്കാട്: ജില്ലയില്‍ എക്‌സൈസിന്റെ വന്‍ ലഹരിമരുന്ന് വേട്ട. പാലക്കാട് നോമ്പിക്കോടില്‍നിന്ന് കാറില്‍ കടത്താന്‍ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയിലാണ് എക്‌സൈസ് സംഘം പിടികൂടിയത്. രാജ്യന്തര വിപണിയില്‍ ഇതിന് കോടികള്‍ വിലമതിക്കുന്നതാണ്.

സംഭവത്തില്‍ ഇടുക്കി പാറത്തോട് സ്വദേശി അനൂപ് ജോര്‍ജിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ഡോര്‍ പാനലില്‍ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് ഓയില്‍ കടത്തിക്കൊണ്ടുവന്നത്. സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സംഘത്തിലുള്ള മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it