Kerala

രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

വേളം ചെറുകുന്ന് ചെറുവിലങ്ങില്‍ വിജേഷാ(30) ണ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന കുറ്റിയാടി ഊരത്ത് കുറ്റിക്കാട്ടില്‍ അനൂപ് (26) ആണ് ഓടിരക്ഷപ്പെട്ടത്.

രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
X

വടകര: എക്‌സൈസിന്റെ വാഹനപരിശോധനയ്ക്കിടെ ആയഞ്ചേരിയില്‍ രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. ഒരാള്‍ ഓടിരക്ഷപ്പെട്ടു. വേളം ചെറുകുന്ന് ചെറുവിലങ്ങില്‍ വിജേഷാ(30) ണ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന കുറ്റിയാടി ഊരത്ത് കുറ്റിക്കാട്ടില്‍ അനൂപ് (26) ആണ് ഓടിരക്ഷപ്പെട്ടത്. ഈ മേഖലയില്‍ വ്യാപകമായ തോതില്‍ കഞ്ചാവ് വില്‍പന നടക്കുന്നതായി വിവരം കിട്ടിയ എക്‌സൈസ് സംഘം വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് ഇവര്‍ കുടുങ്ങിയത്.

കെഎല്‍ 18 ക്യു 704 നമ്പര്‍ പള്‍സര്‍ ബൈക്കിലാണ് ഇരുവരുമെത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ആയഞ്ചേരി-തീക്കുനി റോഡില്‍ മുക്കടത്തുംവയലില്‍ വാഹനം പരിശോധിക്കുന്നതിനിടയിലാണ് ഇവര്‍ വലയിലായത്. പ്രിവന്റീവ് ഓഫിസര്‍ പ്രമോദ് പുളിക്കൂല്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എന്‍ എസ് സുനീഷ്, രാഗേഷ്ബാബു, സനു, സന്ദീപ്, ഷിജില്‍ എന്നിവരങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Next Story

RELATED STORIES

Share it