രണ്ട് ബസ്സുകളും കാറും ടിപ്പറും നാലു ബൈക്കുകളും കൂട്ടിയിടിച്ചു
ആരുടെയും നില ഗുരുതരമല്ല
BY BSR28 Jan 2019 10:46 AM GMT

X
BSR28 Jan 2019 10:46 AM GMT
കണ്ണൂര്‍: കൂത്തുപറമ്പിനടുത്ത് കായലോട് എട്ടു വാഹനങ്ങള്‍ അപകടത്തില്‍പെട്ട് 10 പേര്‍ക്ക് പരിക്കേറ്റു.രണ്ട് സ്വകാര്യ ബസ്സുകളും ഒരു കാറും ഒരു ടിപ്പറും നാലു ബൈക്കുകളുമാണ് അപകടത്തില്‍പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45ഓടെ കായലോട് ജങ്ഷനിലാണ് അപകടം. കായലോട് നിന്ന് കതിരൂര്‍ വഴി തലശ്ശേരിയിലേക്ക് പോവുകയായിരുന്ന അരുവിപ്പുറം ബസും കൂത്തുപറമ്പില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന എംകെവി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സമീപത്തുണ്ടായിരുന്ന കാര്‍, ടിപ്പര്‍, നാല് ബൈക്കുകള്‍ എന്നിവയും അപകടത്തില്‍പ്പെട്ടു. പരിക്കേറ്റവരെ തലശ്ശേരിയിലെയും കണ്ണൂരിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ആരുടെയും നില ഗുരുതരമല്ല.
Next Story
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMT