Kerala

മാനന്തവാടിയില്‍ സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

മാനന്തവാടിയില്‍ സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
X

മാനന്തവാടി: സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം മാനന്തവാടിയില്‍ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ പോലിസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും തിരുനെല്ലി എസ്‌ഐ കെ ദിനേശനും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് മദ്യം പിടികൂടിയത്.

90 മില്ലിയുടെ 191 പാക്കറ്റ് മദ്യമാണ് പിടികൂടിയത്. മദ്യം കടത്തിയ വഞ്ഞോട് പുതുശ്ശേരി മൈലാടുംകുന്ന് ഗോപാലന്‍ (51), മാനന്തവാടി പെരുവക പടി ഏരുമ്മേല്‍ നന്ദകുമാര്‍ (34) എന്നിവരെ അറസ്റ്റുചെയ്തു. ഇവര്‍ മദ്യം കടത്താനുപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് ചേകാടിയിലാണ് മദ്യം പിടികൂടിയത്.

Next Story

RELATED STORIES

Share it