Kerala

പീഡനം ആരോപിച്ച് പതിമൂന്നുകാരന് മർദ്ദനം

പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞതായി പോലിസ് അറിയിച്ചു.

പീഡനം ആരോപിച്ച് പതിമൂന്നുകാരന് മർദ്ദനം
X

ഇടുക്കി: ശാന്തൻപാറ പോലിസ് സ്‌റ്റേഷൻ പരിധിയൽ നാല് വയസുള്ള പെൺകുട്ടിയെ ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് പതിമൂന്നുകാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ച് അവശനാക്കി. പരിക്കേറ്റ ആൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞതായി പോലിസ് അറിയിച്ചു. വനിത സിഐയുടെ നേതൃത്വത്തിൽ പോലിസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. പ്രായപൂർത്തിയാകാത്തതിനാൽ ആരോപണ വിധേയനായ ആൺകുട്ടിയുടെ വിവരങ്ങൾ സിഡബ്ല്യുസി അധികൃതർക്ക് കൈമാറുമെന്ന് പോലിസ് അറിയിച്ചു. ആൺകുട്ടിയെ ആക്രമിച്ചവർക്കെതിരെ കേസ് എടുക്കും.

Next Story

RELATED STORIES

Share it