- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വനിതാദിനത്തില്‍ സ്റ്റേഷന്‍ ഭരിച്ചത് വനിതാ പോലിസ് ഉദ്യോഗസ്ഥര്‍
മുഖ്യമന്ത്രിയുടെ സുരക്ഷാ വ്യൂഹത്തിലും വനിതാ പോലീസ് കമാന്‍റോകളാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിന്‍റെ സുരക്ഷയും ഇന്ന് വനിതാ പോലീസ് ഗാര്‍ഡിനായിരുന്നു.

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ 125 പോലീസ് സ്റ്റേഷനുകളില്‍ ഇന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതല നിര്‍വഹിച്ചു. പരാതിക്കാരെ സ്വീകരിച്ചതും പരാതികളില്‍ അന്വേഷണം നടത്തിയതും ജി.ഡി ചാര്‍ജ്ജിന്‍റെ ചുമതല വഹിച്ചതും ഉള്‍പ്പെടെയുളള എല്ലാ ദൈനംദിന ജോലികുളും നിര്‍വ്വഹിച്ചത് വനിതകളായ പോലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ മുഖ്യമന്ത്രിയുടെ സുരക്ഷാ വ്യൂഹത്തിലും വനിതാ പോലീസ് കമാന്‍റോകളാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിന്‍റെ സുരക്ഷയും ഇന്ന് വനിതാ പോലീസ് ഗാര്‍ഡിനായിരുന്നു.
തിരുവനന്തപുരം ജില്ലയില്‍ 19 പോലീസ് സ്റ്റേഷനുകളിലാണ് വനിതകള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ചുമതല വഹിച്ചത്. എറണാകുളത്ത് 12 സ്റ്റേഷനുകളിലും തൃശൂരില്‍ 17 സ്റ്റേഷനുകളിലും കോഴിക്കോട് 13 സ്റ്റേഷനുകളിലും വനിതകള്‍ ഇന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി.
തിരുവനന്തപുരം സിറ്റിയില്‍ വനിതാ പോലീസ് സ്റ്റേഷന്‍, കന്‍റോണ്‍മെന്‍റ്, മ്യൂസിയം, തമ്പാനൂര്‍, മെഡിക്കല്‍ കോളേജ്, പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, ഫോര്‍ട്ട്, പൂജപ്പുര, നേമം, കരമന, തിരുവല്ലം, കഴക്കൂട്ടം, വലിയതുറ എന്നീ സ്റ്റേഷനുകളിലാണ് വനിതാ ഇന്‍സ്പെക്ടറോ സബ്ബ് ഇന്‍സ്പെക്ടറോ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ചുമതല വഹിച്ചത്.
ഒന്നിലധികം വനിതാ സബ്ബ് ഇന്‍സ്പെക്ടര്‍മാരുളള സ്റ്റേഷനുകളില്‍ നിന്ന് അവരുടെ സേവനം സമീപത്തെ മറ്റ് സ്റ്റേഷനുകളില്‍ ലഭ്യമാക്കിയിരുന്നു. വനിതാ ഓഫീസര്‍മാര്‍ ലഭ്യമല്ലാതിരുന്ന സ്ഥലങ്ങളില്‍ വനിതകളായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരെയും സിവില്‍ പോലീസ് ഓഫീസര്‍മാരെയുമാണ് ആ ചുമതല നിര്‍വ്വഹിക്കാന്‍ നിയോഗിച്ചിരുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















