Kerala

അസം സ്വദേശിനിയായ 12കാരിയെ നിരവധി പേര്‍ പീഡിപ്പിച്ചെന്നു പരാതി

അസം സ്വദേശിനിയായ 12കാരിയെ നിരവധി പേര്‍ പീഡിപ്പിച്ചെന്നു പരാതി
X

മലപ്പുറം: കോട്ടയ്ക്കലില്‍ പ്രായപൂര്‍ത്തിയാവാത്ത അസം സ്വദേശിനിയെ നിരവധി പേര്‍ പീഡിപ്പിച്ചു. അസം സ്വദേശികളായ സ്ത്രീയും പുരുഷനും എത്തിച്ച 12 വയസ്സുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളായ സ്ത്രീയെയും പുരുഷനെയും പോലിസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പിതാവ് മരണപ്പെട്ട കുട്ടിയെ നാലുമാസം മുമ്പാണ് ബന്ധുക്കളായ സ്ത്രീയും പുരുഷനും കോട്ടയ്ക്കലിലെത്തിച്ചത്. എടരിക്കോട്ടെ വാടക ക്വാര്‍ട്ടേഴ്‌സിലാണു താമസം. ഇവിടെവച്ചാണ് പെണ്‍കുട്ടിയെ ആയിരം രൂപയ്ക്ക് നിരവധി പേര്‍ക്ക് കൈമാറിയെന്നാണ് ആരോപണം.

ക്വാര്‍ട്ടേഴ്‌സില്‍ പലരും വന്നുപോവുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് സംഭവത്തെക്കുറിച്ച് ചൈല്‍ഡ് ലൈനിന് വിവരം നല്‍കിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനും പോലിസും രണ്ടുദിവസം മുമ്പ് ക്വാര്‍ട്ടേഴ്‌സിലെത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. അസമീസ് ഭാഷ മാത്രം അറിയുന്ന പെണ്‍കുട്ടിയില്‍ നിന്ന് പരിഭാഷകന്റെ സഹായത്തോടെയാണ് മൊഴിയെടുത്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it