Kerala

റിട്ട. അധ്യാപികയെ തലക്കടിച്ച് വീഴ്ത്തി സ്വര്‍ണ്ണം കവര്‍ന്ന കേസ്: യുവതിയും യുവാവും പിടിയില്‍

വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ അബിന്‍സും രണ്ടു കുട്ടികളുള്ള മഞ്ജുഷയും കമിതാക്കളാണെന്ന് പോലീസ് പറഞ്ഞു.സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് ഇരുവരും ഒരുമിച്ചു താമസിച്ചു വരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു. എരൂര്‍ ലേബര്‍ കോര്‍ണര്‍ -വടക്കേ വൈമീതി റോഡില്‍ കൊച്ചുപുരക്കല്‍ പരേതനായ രാമന്റ് ഭാര്യ റിട്ടയേഡ് അധ്യാപിക രഘുപതിയെ(78)യായണ് ഇവര്‍ തലക്കടിച്ച് വീഴിത്തി സ്വര്‍ണം കവര്‍ന്നത്.കഴിഞ്ഞ മാസം 22 ന് ഉച്ചക്ക് 12.30 നാണ് സംഭവം

റിട്ട. അധ്യാപികയെ തലക്കടിച്ച് വീഴ്ത്തി സ്വര്‍ണ്ണം കവര്‍ന്ന കേസ്: യുവതിയും യുവാവും പിടിയില്‍
X

കൊച്ചി: തൃപ്പൂണിത്തുറ എരൂരില്‍ റിട്ട അധ്യാപികയായ വയോധികയെ വീട്ടില്‍ക്കയറി തലക്കടിച്ച് വീഴ്ത്തി ആറര പവന്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ യുവാവും യുവതിയും പോലീസ് പിടിയില്‍.കാഞ്ഞിരമറ്റം ചാലക്കപ്പാറ സ്വദേശി അബിന്‍സ്(36),തമ്മനം സ്വദേശിനി മഞ്ജുഷ(30) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ അബിന്‍സും രണ്ടു കുട്ടികളുള്ള മഞ്ജുഷയും കമിതാക്കളാണെന്ന് പോലീസ് പറഞ്ഞു.സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് ഇരുവരും ഒരുമിച്ചു താമസിച്ചു വരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ മാസം 22 ന് ഉച്ചക്ക് 12.30 ന് എരൂര്‍ ലേബര്‍ കോര്‍ണര്‍ -വടക്കേ വൈമീതി റോഡില്‍ കൊച്ചുപുരക്കല്‍ പരേതനായ രാമന്റ് ഭാര്യ റിട്ടയേഡ് അധ്യാപിക രഘുപതിയെ(78)യായണ് ഇവര്‍ തലക്കടിച്ച് വീഴിത്തിയാണ് സ്വര്‍ണം കവര്‍ന്നത്. അബിനാണ് തലയക്കടിച്ചത്.സ്‌കൂട്ടറില്‍ എത്തിയ അബിന്‍സും മഞ്ജുഷയും നേരത്തെ തന്നെ വീട്ടിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു.കേബിള്‍ ടി വി യുടെ സെറ്റ് അപ് ബോക്‌സ് ശരിയാക്കാന്‍ കേബിള്‍ കമ്പനിയില്‍ നിന്നും അയച്ച ആള്‍ എന്ന വ്യാജേനയാണ് അബിന്‍സ് വീട്ടില്‍ കയറിയത്.ഈ സമയം മഞ്ജുഷ വീടിനു വെളിയില്‍ കാത്തു നില്‍ക്കുകയായിരുന്നു.രഘുപതിയല്ലാതെ മറ്റാരും ഈ സമയം വീട്ടില്‍ ഇല്ലായിരുന്നു.ഇരുവരും ചേര്‍ന്നു എരൂരിലെ ആക്രിക്കടയില്‍ നിന്നും വാങ്ങിയ കമ്പി വടി പേപ്പറില്‍ പൊതിഞ്ഞ് അബിന്‍സ് കയ്യില്‍ കരുതിയിരുന്നു .ഈ വടി ഉപയോഗിച്ചാണ് രഘുപതിയുടെ തലക്കടിച്ച് ഇയാള്‍ വീഴ്ത്തിയത്.

തുടര്‍ന്ന് കഴുത്തിലെ നാലര പവന്‍ന്റെ മാലയും രണ്ടു കയ്യിലും ഉണ്ടായിരുന്ന ഓരോ പവന്‍ വീതമുള്ള വളകളും ഊരിയെടുത്തു ശേഷം ഇരുവരും രക്ഷപെട്ടു. പിന്നീട് എറണാകുളത്തെത്തെ സ്വകാര്യ സ്ഥാപനത്തില്‍ ആഭരണങ്ങള്‍ പണയം വച്ച് പണവുമായി ഇരുവരും ഗുരുവായൂരിലേക്ക് പോയി.അവിടെ നാലു ദിവസം ലോഡ്ജില്‍ ഒളിച്ചു താമസിച്ചു.അന്വേഷണം മന്ദ ഗതിയിലായി എന്ന് തോന്നിയപ്പോള്‍ എറണാകുളത്ത് തിരിച്ചെത്തി.പഴയത് പോലെ ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു.കവര്‍ച്ച നടന്ന ദിവസം വീടിനു സമീപത്തെ സിസിടിവി കാമറകളില്‍ ലഭിച്ച ദൃശ്യങ്ങള്‍ പോലീസ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു.ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.ഗള്‍ഫില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഓഫീസ് ബോയ് ആയ അബിന്‍സ് രണ്ടുമാസം മുന്‍പാണ് ഗള്‍ഫില്‍ നിന്നും വന്നത്.ഇയാളുടെ സുഹൃത്തിന്റെ ഭാര്യയാണ് മഞ്ജുഷ.ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നു. അബിന്‍സ് നാട്ടിലെത്തിയ ശേഷം ഇരുവരും മക്കളെയും കുടുംബത്തെയും വിട്ട് ഒരുമിച്ചു താമസിക്കുകയായിരുന്നു.സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു.

കവര്‍ച്ച നടക്കുന്നതിന് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അബിന്‍സ് ബൈക്കില്‍ രഘുപതിയുടെ വീടിനു മുന്നിലൂടെ വരുമ്പോള്‍ ബൈക്കിന്റെ ചെയിന്‍ തെറ്റിയെന്നും കൈ തുടക്കാന്‍ തുണി ഉണ്ടോയെന്നും ചോദിച്ച് ഈ വീട്ടില്‍ കയറി.രഘുപതി തുണി നല്‍കി .കുടിക്കുവാന്‍ വെള്ളവും നല്‍കി.വീട്ടിലെ കാര്യങ്ങളെല്ലാം ആ സമയത്ത് രഘുപതിയോട് ചോദിച്ച് മനസ്സിലാക്കി.പകല്‍ സമയത്ത് വീട്ടില്‍ ഇവര്‍ തനിച്ചാണെന്ന് മനസ്സിലാക്കി ,കവര്‍ച്ചക്ക് പദ്ധതി തയ്യാറാക്കുകയായിരുന്നു.കവര്‍ച്ച നടക്കുന്നതിന് രണ്ടു ദിവസം മുന്‍പും ഇരുവരും ഇതേ വീട്ടില്‍ വന്നിരുന്നുവെങ്കിലും അന്ന് സമീപത്ത് ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ കേബിള്‍ നന്നാക്കാന്‍ വന്നതാണ് എന്ന് രഘുപതിയോട് പറഞ്ഞിട്ട് പോകുകയായിരുന്നു. 22 ന് രാവിലെ പതിനൊന്നു മണിക്ക് എത്തിയെങ്കിലും കവര്‍ച്ച നടത്താനുള്ള മാനസിക അവസ്ഥയിലല്ല എന്ന് അബിന്‍സ് പറഞ്ഞ് ഇരുവരും മടങ്ങിപ്പോയി.എരൂര്‍ ആനപ്പറമ്പിന് സമീപം വരെ എത്തിയപ്പോള്‍ മഞ്ജുഷ ധൈര്യം നല്‍കി.സമീപത്തെ കടയില്‍ നിന്നും ഇരുവരും നാരങ്ങാവെള്ളം വാങ്ങി കുടിച്ച ശേഷം വീണ്ടു വന്നാണ് കവര്‍ച്ച നടത്തിയത്.പ്രതികളെ രണ്ടു പേരെയും എരൂരില്‍ കൊച്ചുപുരക്കല്‍ വീട്ടില്‍ കൊണ്ട് വന്നു തെളിവെടുപ്പ് നടത്തി.രഘുപതി അബിന്‍സിനെ തിരിച്ചറിഞ്ഞു.കവര്‍ച്ച നടത്തുന്ന സമയത്ത് വീടിനു പുറത്ത് മൊബൈല്‍ ഫോണില്‍ സംസാരിച്ചു കാവല്‍ നിന്ന മഞ്ജുഷയെ അയല്‍വാസികളും തിരിച്ചറിഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കും.

Next Story

RELATED STORIES

Share it