Kerala

ശാന്തിവനത്തിലെ വൈദ്യുതി ടവര്‍ നിര്‍മാണം: കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ളവര്‍ക്ക് ഹൈക്കോടതിയുടെ നോട്ടിസ്

സ്ഥലഉടമയായ മീനമേനോന്‍ നല്‍കിയ ഹരജിയിലാണ് എതിര്‍കക്ഷികളായ കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, കെഎസ്ഇബി, ആലുവ റൂറല്‍ എസ്പി എന്നിവര്‍ക്ക് ഹൈക്കോക്കോടതിയുടെ നോട്ടിസ്. കേസ് വേനലവധിക്കു ശേഷം വീണ്ടും പരിഗണിക്കും.വസ്തുവിന്റെ മധ്യത്തിലൂടെയാണ് കെഎസ്ഇബി 110 കെ.വി വൈദ്യുതി ലൈന്‍ വലിക്കുന്നതെന്ന് ഹരജിയില്‍ പറയുന്നു

ശാന്തിവനത്തിലെ വൈദ്യുതി ടവര്‍ നിര്‍മാണം: കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ളവര്‍ക്ക് ഹൈക്കോടതിയുടെ നോട്ടിസ്
X

കൊച്ചി: പറവൂര്‍ ശാന്തിവനത്തില്‍ നടക്കുന്ന വൈദ്യുതി ടവര്‍ നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് സ്ഥലമുടമയായ മീനമേനോന്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവായി.കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, കെഎസ്ഇബി, ആലുവ റൂറല്‍ എസ്പി തുടങ്ങിയവര്‍ക്കാണ് നോട്ടിസ്. കേസ് വേനലവധിക്കു ശേഷം വീണ്ടും പരിഗണിക്കും.വസ്തുവിന്റെ മധ്യത്തിലൂടെയാണ് കെഎസ്ഇബി 110 കെ.വി വൈദ്യുതി ലൈന്‍ വലിക്കുന്നതെന്ന് ഹരജിയില്‍ പറയുന്നു. വൈദ്യുതി ലൈന്‍ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും ഹരജിക്കാരി അവശ്യപ്പെട്ടു.കെഎസ്ഇബി നടപടികള്‍ നിയമപരവും സുതാര്യവുമല്ല.ജില്ലാ കലക്ടര്‍ക്കടക്കം നല്‍കിയ പരാതി ഇതുവരെ തീര്‍പ്പാക്കാതെയാണ് നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നത്. മുന്‍ കെഎസ്ഇബി ചെയര്‍മാന്റെ സ്വാധീനത്തിലാണ് കെഎസ്ഇബി ഇത്തരം നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നിലവിലെ അലൈന്‍മെന്റ് മാറ്റി വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it