ശാന്തിവനത്തിലെ വൈദ്യുതി ടവര്‍ നിര്‍മാണം തടയണമെന്ന ഹരജി പിന്‍വലിച്ചു

കാരണങ്ങളൊന്നും വ്യക്തമാക്കാതെ ഹരജിക്കാരി മീന മേനോന്‍ ഹരജി പിന്‍വലിക്കുകയാണെന്നു കോടതിയില്‍ അറിയിക്കുകയായിരുന്നു. സമാനമായ ആവശ്യമുന്നയിച്ച് നേരത്തെ നല്‍കിയ ഹരജി ഏപ്രില്‍ അഞ്ചിന് സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ അപ്പീല്‍ ഫയല്‍ ചെയ്യാതെ വീണ്ടും പുതിയ ഹരജി ഫയല്‍ ചെയ്യുന്നത് ശരിയാണോയെന്ന് കോടതി ആരാഞ്ഞിരുന്നു

ശാന്തിവനത്തിലെ വൈദ്യുതി ടവര്‍ നിര്‍മാണം തടയണമെന്ന ഹരജി പിന്‍വലിച്ചു

കൊച്ചി:പറവൂര്‍ ശാന്തിവനത്തിലെ വൈദ്യുതി ടവര്‍ നിര്‍മാണം തടയണമെന്നും അലൈന്‍മെന്റ് മാറ്റണമെന്നുമാവശ്യപ്പെട്ട് നല്‍കിയ ഹരജി പിന്‍വലിച്ചു. കാരണങ്ങളൊന്നും വ്യക്തമാക്കാതെ ഹരജിക്കാരി മീന മേനോന്‍ ഹരജി പിന്‍വലിക്കുകയാണെന്നു കോടതിയില്‍ അറിയിക്കുകയായിരുന്നു. സമാനമായ ആവശ്യമുന്നയിച്ച് നേരത്തെ നല്‍കിയ ഹരജി ഏപ്രില്‍ അഞ്ചിന് സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ അപ്പീല്‍ ഫയല്‍ ചെയ്യാതെ വീണ്ടും പുതിയ ഹരജി ഫയല്‍ ചെയ്യുന്നത് ശരിയാണോയെന്ന് കോടതി ആരാഞ്ഞിരുന്നു. അതിനിടയില്‍ ശാന്തിവനത്തിനു മുകളിലൂടെ ടവര്‍ സ്ഥാപിച്ച് ലൈന്‍ വലിച്ചു.നൂറോളം തൊഴിലാളികളുടയെും യന്ത്രങ്ങളുടെയും സഹായത്തോടെയാണ് ലൈന്‍ വലിക്കുന്ന ജോലി ഒറ്റദിവസം കൊണ്ടു നടത്തിയത്.

RELATED STORIES

Share it
Top