ജേക്കബ് തോമസിന്റെ സസ്പെന്ഷന് കാലാവധി നീട്ടി
ഒന്നര വര്‍ഷമായി ജേക്കബ് തോമസ് സസ്പെന്‍ഷനിലാണ്. അഴിമതിവിരുദ്ധ പൊതുയോഗത്തില്‍ ഓഖി ബാധിതര്‍ക്കുള്ള നടപടിയിലെ വീഴ്ച സംബന്ധിച്ചു നടത്തിയ പരാമര്‍ശത്തിന്റെയും മറ്റും പേരിലായിരുന്നു 2017 ഡിസംബറില്‍ സസ്പെന്‍ഡ് ചെയ്തത്.
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സസ്പെന്ഷന് ആറ് മാസത്തേക്കു കൂടി നീട്ടി. വിജിലന്‍സ് അന്വേഷണം തുടരുന്നതിനാല്‍ സസ്പെന്ഷന് നീട്ടണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഒന്നര വര്‍ഷമായി ജേക്കബ് തോമസ് സസ്പെന്‍ഷനിലാണ്. അഴിമതിവിരുദ്ധ പൊതുയോഗത്തില്‍ ഓഖി ബാധിതര്‍ക്കുള്ള നടപടിയിലെ വീഴ്ച സംബന്ധിച്ചു നടത്തിയ പരാമര്‍ശത്തിന്റെയും മറ്റും പേരിലായിരുന്നു 2017 ഡിസംബറില്‍ സസ്പെന്‍ഡ് ചെയ്തത്.
തുറമുഖ വകുപ്പു ഡയറക്ടറായിരിക്കെ ഡ്രജര്‍ വാങ്ങുന്നതില്‍ അഴിമതി നടത്തിയെന്ന ആരോപണത്തിലാണ് ജേക്കബ് തോമസിനെതിരെ അന്വേഷണം നടക്കുന്നത്. ആത്മകഥയായ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ' എന്ന പുസ്തകത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിനു ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ചും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് സസ്പെന്ഷന് കാലാവധി നീട്ടുന്നത്.
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT