- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വായു മലിനീകരണം അറിയാം; നിരീക്ഷണ സംവിധാനവുമായി എംജിസര്വകലാശാല
കേരളത്തില്‍ നിലവില്‍ ആകെ 34 സ്ഥലങ്ങളിലാണ് അന്തരീക്ഷ മലിനീകരണത്തിന്റെ അളവ് നിരീക്ഷിക്കുന്നത്. തുടര്‍ച്ചയായി വായു മലിനീകരണ നിരീക്ഷണ സംവിധാനമുള്ളത് തിരുവനന്തപുരത്ത് മാത്രമാണ്.
കോട്ടയം: വായു മലിനീകരണം നിരന്തരം നിരീക്ഷിക്കുന്നതിനുള്ള കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന മൊബൈല്‍ ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷന് (എംഎഎക്യുഎംഎസ്) മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍. വിവിധ സ്ഥലങ്ങളിലെ വായു മലിനീകരണത്തിന്റെ അളവ് നിരന്തര നിരീക്ഷണത്തിലൂടെ കണ്ടെത്താനും ആരോഗ്യ മുന്നറിയിപ്പുകള്‍ നല്‍കാനും സഹായകമായ മൊബൈല്‍ സംവിധാനമാണ് എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് എന്വയണ്മെന്റല് സയന്‍സസിന്റെ കീഴില്‍ തയ്യാറായത് അന്തരീക്ഷത്തിലെ രണ്ടുതരത്തിലുള്ള പൊടിപടലങ്ങള്‍, കാര്‍ബണ്‍ ഡയോക്സൈഡ്, നൈട്രജന്‍ ഓക്സൈഡ്, നൈട്രജന്‍ ഡയോക്സൈഡ്, സള്‍ഫര്‍ ഡയോക്സൈഡ്, ഓസോണ്‍ എന്നിവയുടെ തോത് നിരീക്ഷിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടാകുന്ന വായു മലിനീകരണത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും കണ്ടുപിടിക്കാനാകും.
തേജസ് ന്യൂസ് യൂ ട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തില്‍ നിലവില്‍ ആകെ 34 സ്ഥലങ്ങളിലാണ് അന്തരീക്ഷ മലിനീകരണത്തിന്റെ അളവ് നിരീക്ഷിക്കുന്നത്. തുടര്‍ച്ചയായി വായു മലിനീകരണ നിരീക്ഷണ സംവിധാനമുള്ളത് തിരുവനന്തപുരത്ത് മാത്രമാണ്. ഇത് സ്ഥിരം സംവിധാനമായതിനാല്‍ മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ല. ഈ പരിമിതി മറികടക്കുന്നതാണ് എംജിയുടെ എംഎംഎക്യുഎംഎസ് വിവിധ സ്ഥലങ്ങളിലെ വ്യത്യസ്ത സമയത്തെ മലിനീകരണതോത് മൊബൈല്‍ സ്റ്റേഷനിലെ അത്യാധുനിക ഉപകരണങ്ങളിലൂടെ കണ്ടെത്താന്‍ കഴിയും. മലിനീകരണം സംബന്ധിച്ച വിവരങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നല്കുന്നതുവഴി ഭാവിയിലെ മലിനീകരണ നിയന്ത്രണ നയം ഗുണകരമായി നടപ്പാക്കാന്‍ സഹായിക്കുന്നു.
വാഹനത്തിന്റെ ഫ് ളാഗ് ഓഫ് സെപ്തംബര്‍ മൂന്നിന് രാവിലെ 9.30ന് സ്കൂള്‍ ഓഫ് എന്വയണ്മെന്റല് സയന്‍സസ് അങ്കണത്തില്‍ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് നിര്‍വഹിക്കും. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് ഡോ. അജിത് ഹരിദാസ്, സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ പ്രഫ. സി.റ്റി. അരവിന്ദകുമാര്‍, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പികെ ഹരികുമാര്‍, പ്രഫ. കെ ജയചന്ദ്രന്, സ്കൂള്‍ ഓഫ് എന്വയണ്മെന്റല് സയന്‍സസ് ഡയറക്ടര്‍ ഡോ. ഇവി രാമസ്വാമി, സജിമോന്‍, ഡോ. മഹേഷ് മോഹന്‍, ഡോ കെആര്‍ ബൈജു, ഡോ.വിപി സൈലസ് എന്നിവര്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയില്‍ പ്രഫ. മധുമിക അഗര്‍വാള്‍, പ്രഫ. അഗര്‍വാള്‍, പ്രഫ. ഉഷ, ഡോ. അഭിലാഷ് എന്നിവര്‍ വായു മലിനീകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കും.
RELATED STORIES
പോലിസുകാരനെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചു
14 Jun 2025 4:32 PM GMTരാഷ്ട്രീയ ധാര്മികതയില്ലാതെ വഖ്ഫ് നിയമഭേദഗതി പാസാക്കി: തോല്...
14 Jun 2025 4:08 PM GMTഇറാന് ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കും
14 Jun 2025 3:59 PM GMTഓസ്ട്രേലിയയില്‍ പോലിസ് മര്‍ദനത്തിനിരയായ ഇന്ത്യന്‍ വംശജന് മരിച്ചു
14 Jun 2025 3:03 PM GMTമഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
14 Jun 2025 2:42 PM GMTതീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്നറുകള്‍ മൂന്ന് ജില്ലകളുടെ...
14 Jun 2025 2:27 PM GMT