സംവരണം ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയല്ലെന്ന് മെക്ക
ഓരോ ജനവിഭാഗത്തിനും ജനസംഖ്യാനുപാതികമായി ഉദ്യോഗതൊഴില്‍ വിഹിതം വീതിച്ചു നല്‍കുവാന്‍ നിയമനിര്‍മാണം നടത്തി തുല്യ അവസരം ഉറപ്പുവരുത്തുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന് മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി ആവശ്യപ്പെട്ടു.
കൊച്ചി: സംവരണം ദാരിത്ര നിര്‍മാര്‍ജന പദ്ധതിയല്ലെന്ന് മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക). ഉദ്യോഗ സംവരണം പട്ടിണി മാറ്റാനും തൊഴിലില്ലായ്മ പരിഹരിക്കുവാനുമുള്ളതാണെന്ന സംവരണ വിരുദ്ധ പൊതുബോധത്തെ സാധൂകരിക്കുന്ന സവര്‍ണ ന്യായവാദങ്ങള്‍ക്ക് മൂന്ന് മുസ്‌ലിം എംപിമാരുടെ മാത്രം എതിര്‍പ്പോടെ ലോക്‌സഭയില്‍ പാസായ സാഹചര്യത്തില്‍ മുന്നോക്ക സാമ്പത്തിക സംവരണ മാനദണ്ഡം നൂറു ശതമാനം ഉദ്യോഗ നിയമന ങ്ങള്‍ക്കും ബാധകമാക്കി വിപുലീകരിക്കുകയാണ് സവര്‍ണ നിയന്ത്രിതരായ എല്ലാ പാര്‍ട്ടികളും ചെയ്യേണ്ടതെന്നാണ് അവര്‍ണവിഭാഗങ്ങളുടെ പുതിയ ആവശ്യം.
സാമ്പത്തിക ശേഷി കുറഞ്ഞ മുന്നോക്കക്കാരനെ മാത്രമല്ല, മുഴുവന്‍ ഉദ്യോഗങ്ങളും മുന്നോക്ക പിന്നാക്ക ഭേദമന്യെ മുഴുവന്‍ പൗരന്മാര്‍ക്കും ബാധകമാക്കുവാന്‍ കേന്ദ്രകേരള സര്‍ക്കാരുകള്‍ തയ്യാറാവണം. ഓരോ ജനവിഭാഗത്തിനും ജനസംഖ്യാനുപാതികമായി ഉദ്യോഗതൊഴില്‍ വിഹിതം വീതിച്ചു നല്‍കുവാന്‍ നിയമനിര്‍മാണം നടത്തി തുല്യ അവസരം ഉറപ്പുവരുത്തുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന് മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി ആവശ്യപ്പെട്ടു. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ അഞ്ചു ലക്ഷം സര്‍ക്കാര്‍ ഉദ്യോഗവും ഒന്നര ലക്ഷം പൊതുമേഖല ജോലിയുംമാത്രമുള്ളപ്പോള്‍ സാമ്പത്തിക ഉന്നമനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും ലക്ഷ്യമിടുന്ന മുന്നോക്ക സാമ്പത്തിക സംവരണം മുഴുവന്‍ ഉദ്യോഗങ്ങള്‍ക്കും ബാധകമാക്കി ആളെണ്ണത്തിന് ഒപ്പം ഉദ്യോഗതൊഴില്‍ വിഹിതം ജനസംഖ്യാനുപാതികമായി വിഭജിച്ചു നല്‍കണമെന്നും എന്‍ കെ അലി ആവശ്യപ്പെട്ടു.
RELATED STORIES
കണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMTഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്‍ഷവും...
27 March 2023 7:43 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTഉമ്മന്‍ചാണ്ടി വധശ്രമം: സിഒടി നസീര്‍ ഉള്‍പ്പെടെ മൂന്നുപേര്‍...
27 March 2023 6:38 AM GMTസവര്‍ക്കര്‍ ദൈവമെന്ന് ഉദ്ധവ് താക്കറെ; അദ്ദേഹത്തോടുള്ള അനാദരവ്...
27 March 2023 5:05 AM GMTഇന്നസെന്റിന്റെ മൃതദേഹം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന്;...
27 March 2023 4:47 AM GMT