Kerala

മഞ്ജുവാര്യരുടെ പരാതി: സനല്‍കുമാര്‍ ശശിധരനെതിരെ തെളിവുണ്ടെന്ന് പോലിസ്;അറസ്റ്റ് ഗൂഢാലോചനയെന്ന് സനല്‍കുമാര്‍ ശശിധരന്‍

അന്വേഷണവുമായി സനല്‍കമാര്‍ ശശിധരന്‍ സഹകരിക്കുന്നില്ലെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.തെളിവുകള്‍ ശേഖരിച്ചു.സനല്‍കുമാറിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തുവെന്നും കമ്മീഷണര്‍ പറഞ്ഞു.തനിക്കെതിരെയുള്ള അറസ്റ്റ് ഗുഢാലോചനയാണെന്നും അത് അന്വേഷിക്കണമെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു

മഞ്ജുവാര്യരുടെ പരാതി: സനല്‍കുമാര്‍ ശശിധരനെതിരെ തെളിവുണ്ടെന്ന് പോലിസ്;അറസ്റ്റ് ഗൂഢാലോചനയെന്ന് സനല്‍കുമാര്‍ ശശിധരന്‍
X

കൊച്ചി: സമൂഹമാധ്യമങ്ങളിലുടെ അപമാനിച്ചെന്ന നടി മഞ്ജു വാര്യരുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ തെളിവുകള്‍ ഉണ്ടെന്ന് പോലിസ്.തന്റെ അറസ്റ്റ് ഗുഢാലോചനയുടെ ഭാഗമെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍.എന്നാല്‍ സനല്‍കുമാര്‍ ശശിധരനെതിരെ തെളിവുകള്‍ ഉണ്ടെന്നാണ് കൊച്ചി സിറ്റി പോലിസ് പറയുന്നത്.അന്വേഷണവുമായി സനല്‍കമാര്‍ ശശിധരന്‍ സഹകരിക്കുന്നില്ലെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.തെളിവുകള്‍ ശേഖരിച്ചു.സനല്‍കുമാറിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ഫോണില്‍ നിന്നും തെളിവുകള്‍ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം തന്റെ അറസ്റ്റ് ഗുഢാലോചനയുടെ ഭാഗമാണെന്നാണ് സനല്‍കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.താന്‍ എഴുതിയ പരാതി പോലിസ് പിടിച്ചു വാങ്ങിയിരിക്കുകയാണ്.തന്റെ കസ്റ്റഡിയും അറസ്റ്റും നിയമവിരുദ്ദമാണ്.തനിക്കും പരാതിയുണ്ട്.മഞ്ജുവാര്യരുടെ പരാതിയെക്കുറിച്ച് തനിക്ക് അറിയില്ല.അതിന്റെ വിവരം അറിയില്ല.തനിക്കെതിരെയുള്ള അറസ്റ്റ് ഗുഢാലോചനയാണെന്നും അത് അന്വേഷിക്കണമെന്നും സനല്‍കുമാര്‍ ശശിധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.പാറശാലയില്‍ നിന്നും ഇന്നലെയാണ് സനല്‍കുമാര്‍ ശശിധരനെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്.തുടര്‍ന്ന് കൊച്ചിയില്‍ ഇന്നലെ രാത്രിയോടെ എത്തിച്ചു.മഞ്ജുവാര്യരുടെ പരാതിയെ തുടര്‍ന്ന് എളമക്കര പോലിസാണ് കേസെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it