Kerala

ഹൈദരലി ശിഹാബ് തങ്ങളുടെ മയ്യിത്ത് അങ്കമാലി ബദരിയ ജുമാ മസ്ജിദില്‍ നിസ്‌കാരത്തിനായി എത്തിച്ചു

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മയ്യിത്ത് അങ്കമാലി ബദരിയ ജുമാ മസ്ജിദില്‍ നിസ്‌കാരത്തിനായി എത്തിച്ചു.ഇതിനു ശേഷം മലപ്പുറത്തേക്ക് കൊണ്ടു പോകും.

ഹൈദരലി ശിഹാബ് തങ്ങളുടെ മയ്യിത്ത് അങ്കമാലി ബദരിയ ജുമാ മസ്ജിദില്‍ നിസ്‌കാരത്തിനായി എത്തിച്ചു
X

കൊച്ചി:അന്തരിച്ച മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്ും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മയ്യിത്ത് അങ്കമാലി ബദരിയ ജുമാ മസ്ജിദില്‍ നിസ്‌കാരത്തിനായി എത്തിച്ചു.മയ്യിത്ത് നിസ്‌കാരത്തിനു ശേഷം മലപ്പുറത്തേക്ക് കൊണ്ടു പോകും.മലപ്പുറം ടൗണ്‍ ഹാളില്‍ ഇന്ന് വൈകുന്നേരം അഞ്ചിന് പൊതു ദദര്‍ശനത്തിന് വെയ്ക്കും.നാളെ രാവിലെ ഒമ്പതിനാണ് ഖബറടക്ക ചടങ്ങള്‍ നടക്കുക.

ശിഹാബ് തങ്ങളുടെ വിയോഗ വാര്‍ത്തയറിഞ്ഞ് രാഷ്ട്രീയ,സാമൂഹ്യ,സാംസ്‌കാരിക രംഗചത്ത് നിന്നടക്കം വന്‍ ജനാവലിയാണ് അദ്ദേഹം ചികില്‍സയില്‍ കഴിഞ്ഞിരുന്ന അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത്.പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ബെന്നി ബെഹാന്‍ എംപി,അന്‍വര്‍ സാദത്ത് എംഎല്‍എ അടക്കമുള്ള നേതാക്കള്‍ ആശുപത്രയില്‍ എത്തി.തുടര്‍ന്ന് ശിഹാബ് തങ്ങളുടെ മൃതദേഹം മയ്യിത്ത് നമസ്‌കാരത്തിനായി അങ്കമാലി ബദരിയ ജുമാ മസ്ജിദിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയി. ഇവിടെ നിന്നും മലപ്പുറത്തേയ്ക്ക് കൊണ്ടുപോകും.

അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഹൈദരലി ശിഹാബ് തങ്ങളെ സ്വാന്തന ചികില്‍സയ്ക്കും പ്രമേഹം,ന്യൂമോണിയ എന്നീ അസുഖങ്ങളുമായി ഫെബ്രുവരി 22 നാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്നലെ മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായി. ഇന്ന് രാവിലെ മുതല്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കാതാകുകയും 12.40 ന് മരണം സംഭവിക്കുകയുമായിരുന്നു.

Next Story

RELATED STORIES

Share it