Kerala

വാക്കുതര്‍ക്കം; പുനലൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

വാക്കുതര്‍ക്കം; പുനലൂരില്‍ യുവാവിനെ വെട്ടിക്കൊന്നു
X

കൊല്ലം: പുനലൂര്‍ ചെമ്മന്തൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. ചെമ്മന്തൂര്‍ സ്വദേശി മുരുകന്‍കോവില്‍ സന്തോഷ് ഭവനില്‍ സനലാ (39) ണ് കൊല്ലപ്പെട്ടത്. വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ രാത്രി 7.30ഓടെ ചെമ്മന്തൂര്‍ ജങ്ഷനിലുണ്ടായ വാക്കുതര്‍ക്കത്ത തുടര്‍ന്നാണ് കൊലപാതകമുണ്ടായത്.

പുനലൂര്‍ സ്വദേശി സുരേഷ് സനലിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. കഴുത്തില്‍ ആഴമേറിയ മുറിവേറ്റ സനലിനെ ഉടന്‍തന്നെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകം നടത്തിയ സുരേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി സനലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Next Story

RELATED STORIES

Share it