News

വാമനപുരം പെരുന്ത്ര ക്ഷേത്രത്തിനുള്ളില്‍ എസ്ഡിപിഐ എന്ന് എഴുതി വര്‍ഗ്ഗീയ പ്രചാരണം; എസ്ഡിപിഐ റൂറല്‍ എസ്പിക്ക് പരാതി നല്‍കി

'എസ്ഡിപിഐ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു' എന്ന ന്യൂസ് ഇന്ത്യ മലയാളം യൂട്യൂബ് ചാനല്‍ വാര്‍ത്തക്കെതിരേയും പരാതി നല്‍കി

വാമനപുരം പെരുന്ത്ര ക്ഷേത്രത്തിനുള്ളില്‍ എസ്ഡിപിഐ എന്ന് എഴുതി വര്‍ഗ്ഗീയ പ്രചാരണം; എസ്ഡിപിഐ റൂറല്‍ എസ്പിക്ക് പരാതി നല്‍കി
X

തിരുവനന്തപുരം: വാമനാപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനുള്ളില്‍ എസ്ഡിപിഐ എന്ന പാര്‍ട്ടി പേര് എഴുതി വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ ശ്രമം. ഇന്നലെ വൈകീട്ടോടെയാണ് സംഘപരിവാര കേന്ദ്രങ്ങള്‍ എസ്ഡിപിഐക്കെതിരേ വ്യാജ പ്രചാരണവുമായി രംഗത്തെത്തിയത്. ക്ഷേത്രത്തിനുള്ളിലും ചുവരുകളിലുമാണ് എസ്ഡിപിഐ എന്ന് ഇംഗ്ലീഷില്‍ എഴുതിപ്പിടിപ്പിച്ചത്. ക്ഷേത്രത്തിന് മുന്നിലെ മരച്ചുവട്ടില്‍ പച്ച പെയിന്റും വിതറിയിട്ടുണ്ട്. എസ്ഡിപിഐക്ക് പ്രവര്‍ത്തകരില്ലാത്ത പ്രദേശമാണ് പെരുന്ത്ര.

നേരത്തെ വെള്ളായണി ക്ഷേത്രത്തില്‍ കാളിയൂട്ട് മഹോല്‍സത്തോടനുബന്ധിച്ച്്, ഉല്‍സവം അലങ്കോലപ്പെടുത്താന്‍ എസ്ഡിപിഐ ശ്രമിക്കുന്നു എന്നാരോപിച്ച് വ്യാജ പോസ്റ്റര്‍ പതിച്ചിരുന്നു. പോലിസ് അന്വേഷണത്തില്‍ സംഘപരിവാര്‍ അനുകൂല വിഭാഗങ്ങളായിരുന്നു പ്രചരണത്തിന് പിന്നിലെന്ന് തെളിഞ്ഞിരുന്നു. സമാന സ്വഭാവത്തിലാണ്, എസ്ഡിപിഐക്കെതിരേ വാമനപുരം പെരുന്ത്രയിലും വ്യാജ പ്രചരണം നടത്തുന്നത്. പ്രദേശത്ത് മനപ്പൂര്‍വം വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം തേജസ് ന്യൂസിനോട് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. 'എസ്ഡിപിഐ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു' എന്ന ന്യൂസ് ഇന്ത്യ മലയാളം വ്യാജ യൂട്യൂബ് ചാനല്‍ വാര്‍ത്തക്കെതിരേ എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ് സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്.

ഇത്തരം വ്യാജ പ്രചാരണങ്ങളുടെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി വാമനപുരം മണ്ഡലം പ്രസിഡന്റ് ഖാലിദ് പാങ്ങോട് വെഞ്ഞാറമൂട് എസ്എച്ഒക്ക് പരാതി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it