India

സുബീന്‍ ഗാര്‍ഗിന്റെ മരണം: അറസ്റ്റിലായവരെ ആക്രമിച്ച് ജനക്കൂട്ടം, സംഘര്‍ഷം; ബാക്‌സാ ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിരോധിച്ചു

സുബീന്‍ ഗാര്‍ഗിന്റെ മരണം: അറസ്റ്റിലായവരെ ആക്രമിച്ച് ജനക്കൂട്ടം, സംഘര്‍ഷം; ബാക്‌സാ ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിരോധിച്ചു
X

ഗുവാഹത്തി: പ്രശസ്ത അസമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ അറസ്റ്റിലായവരെ ആക്രമിച്ച് ജനക്കൂട്ടം. പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലെറിയുകയും തീയിടുകയും ചെയ്തു. പ്രകോപിതരായ ജനങ്ങള്‍ക്കു നേരെ അസം പോലിസ് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു.

ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയിലെ (ബിഎന്‍എസ്എസ്) സെക്ഷന്‍ 163 പ്രകാരം മുഷല്‍പൂരിലും ജയിലിന്റെ സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തി. എന്നാല്‍ ബക്സ ജില്ലയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ജില്ലാ കമ്മീഷണര്‍ ഗൗതം ദാസ് പറഞ്ഞു. പോലിസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റതായും വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നതായും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സുബീന് നീതി ഉറപ്പാക്കാന്‍ പ്രതികളെ പൊതുജനങ്ങള്‍ക്ക് കൈമാറണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. മുഷല്‍പൂരിലെ ജയിലിന് പുറത്ത് ധാരാളം പ്രതിഷേധക്കാര്‍ നിലനിന്നിരുന്നതായും പ്രതികളെ ജയിലിലേയ്ക്ക് എത്തിക്കുമ്പോള്‍ വാഹനത്തിന് നേരെ കല്ലെറിഞ്ഞതായും പോലിസ് പറഞ്ഞു. പ്രതികളുമായെത്തിയ വാഹനം ജയില്‍ വളപ്പിലേക് എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ പോലിസുമായി ഏറ്റുമുട്ടി. പിന്മാറാന്‍ പോലിസ് അഭ്യര്‍ത്ഥിച്ചിട്ടും മാറാന്‍ കൂട്ടാക്കിയിരുന്നില്ല. നിരവധി വാഹനങ്ങള്‍ പ്രതിഷേക്കാര്‍ ആക്രമിച്ചു. പോലിസ് വകുപ്പിന്റെയും മാധ്യമങ്ങളുടെയും വാഹനങ്ങള്‍ക്ക് തീയിട്ടു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

ബക്സ ജില്ല ജയിലിന് പുറത്ത് അരങ്ങേറിയ സംഭവത്തില്‍ അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (എപിസിസി) അധ്യക്ഷനും ലോക്സഭാ എംപിയുമായ ഗൗരവ് ഗൊഗോയ് ആശങ്ക പ്രകടിപ്പിച്ചു. സമാധാനം നിലനിര്‍ത്താനും നിയമപാലനത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാനും ഗൊഗോയ് ജനങ്ങളോട് ആവശ്യപ്പെട്ടു. അന്തരിച്ച ഗായകന്‍ സുബീന്‍ ഗാര്‍ഗിന് നീതി ലഭിക്കണമെന്ന ആവശ്യത്തില്‍ അസമിലെ ജനങ്ങള്‍ ഒറ്റക്കെട്ടാണെന്ന് ഗൊഗോയ് പറഞ്ഞു. സുബീന്റെ മരണത്തില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തേണ്ടണമെന്നും പറഞ്ഞു. 'നിയമ പ്രക്രിയയിലൂടെ മാത്രമേ നീതി നേടിയെടുക്കാന്‍ കഴിയൂ. നിയമം കൈയ്യിലെടുക്കുന്നത് ആ ലക്ഷ്യത്തിന് സഹായകമാകില്ല,' ഗൊഗോയ് പറഞ്ഞു.




Next Story

RELATED STORIES

Share it