India

ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച ട്രാന്‍സ്‌ജെന്‍ഡറിനെ വെടിവച്ച യുവാവ് അറസ്റ്റില്‍

ത്രിലോക്പുരിയില്‍ നിന്നും ബാരാപുള്ളയിലേക്കു യാത്ര ചെയ്യവെയാണ് ടാക്‌സി ഡ്രൈവര്‍ യുവതിയോടു മോശമായി പെരുമാറിയത്.

ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച ട്രാന്‍സ്‌ജെന്‍ഡറിനെ വെടിവച്ച യുവാവ് അറസ്റ്റില്‍
X

ന്യൂഡല്‍ഹി: ലൈംഗിക ബന്ധത്തിനു വിസമ്മതിച്ചതിനെ തുടര്‍ന്നു 21 വയസുള്ള ട്രാന്‍സ്‌വുമണിനു നേരെ വെടിയുതിര്‍ത്ത ഡ്രൈവറായ യുവാവ് അറസ്റ്റില്‍. സാഗര്‍ കുമാര്‍(24) ആണ് അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ചന്ദ്രകാന്തിനായി തിരച്ചില്‍ ആരംഭിച്ചതായി പോലിസ് പറഞ്ഞു.

ത്രിലോക്പുരിയില്‍ നിന്നും ബാരാപുള്ളയിലേക്കു യാത്ര ചെയ്യവെയാണ് ടാക്‌സി ഡ്രൈവര്‍ യുവതിയോടു മോശമായി പെരുമാറിയത്. രാത്രി യാത്രക്കിടെ വഴിയില്‍ വച്ചു ഡ്രൈവര്‍ യുവതിയോടു ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിക്കുകയായിരുന്നു. ഇതു വിസമ്മതിച്ചതോടെ ഡ്രൈവര്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുകയും വെടിവച്ച ശേഷം കാറില്‍നിന്നു പുറത്തേക്കെറിയുകയുമായിരുന്നു. ബാരാപുള്ള മേല്‍പാലത്തില്‍ വെടിയേറ്റു കിടന്നിരുന്ന യുവതിയെ വഴിയാത്രക്കാരാണു ആശുപത്രിയിലെത്തിച്ചത്. അടിയന്തിര ശസ്ത്രക്രിയക്കു വിധേയയായ യുവതി അപകടനില തരണം ചെയ്തതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it