മകളുടെ ഖബറിടം സന്ദര്‍ശിക്കുന്നതിനിടെ യുവാവ് വെടിയേറ്റു മരിച്ചു
പ്രദേശത്തെ ഗുണ്ടാസംഘങ്ങളാണ് അക്രമത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പോലിസ് വ്യക്തമാക്കി

ന്യൂഡല്‍ഹി: മകളുടെ ഖബറിടം സന്ദര്‍ശിക്കുന്നതിനിടെ 30കാരനായ യുവാവ് വെടിയേറ്റു മരിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. മഹ്ഫൂസ് എന്ന യുവാവാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം മരിച്ച മകളുടെ ഖബറിടം സന്ദര്‍ശിച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്ന മഹഫൂസിനു നേരെ അക്രമിസംഘം വെടിയുതിര്‍ക്കുകയായിരുന്നു. മഹ്ഫൂസ് എല്ലാ വെള്ളിയാഴ്ചയും മകളുടെ ഖബറിടം സന്ദര്‍ശിക്കാറുണ്ടെന്നു കുടുംബം വ്യക്തമാക്കി. പ്രദേശത്തെ ഗുണ്ടാസംഘങ്ങളാണ് അക്രമത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പോലിസ് വ്യക്തമാക്കി. ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ നിരന്തരം ഏറ്റുമുട്ടല്‍ നടക്കാറുള്ള മേഖലയാണ് പ്രദേശം. മൂന്നുമാസത്തിനിടെ 12പേര്‍ ഗുണ്ടാ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടിവിടെയെന്നു പ്രദേശവാസികള്‍ വ്യക്തമാക്കി. അതേസമയം മഹ്ഫൂസിനു ഇത്തരം സംഘങ്ങളുമായി ബന്ധമില്ലെന്നും റിക്ഷ വാടകക്കു നല്‍കിയാണ് ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്ന മെഹ്ഫൂസിന്റെ കുടുംബം ജീവിച്ചിരുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.
RELATED STORIES
ദലിത് സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വീണ്ടും...
22 May 2022 3:43 AM GMTഡോക്ടര്‍ ചമഞ്ഞ് 10 ദിവസം രോഗിയെ ചികില്‍സിച്ചു; തിരുവനന്തപുരം...
22 May 2022 3:32 AM GMTസംസ്ഥാനത്ത് പുതുക്കിയ ഇന്ധനവില നിലവില്‍ വന്നു
22 May 2022 3:24 AM GMTനടിയെ ആക്രമിച്ച കേസ്: കാവ്യ പ്രതിയാകില്ല; കേസിലെ തുടരന്വേഷണം...
22 May 2022 2:54 AM GMT1500 കോടിയുടെ വന്‍ ഹെറോയിന്‍ വേട്ട; ബോട്ടുടമ ക്രിസ്പിന് മുഖ്യപ്രതി, ...
22 May 2022 2:23 AM GMTസംസ്ഥാനത്ത് ഇന്നും വ്യാപക മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
22 May 2022 1:45 AM GMT