India

പശുക്കളെ ഉപദ്രവിക്കാനോ കശാപ്പുചെയ്യാനോ ആരെയും അനുവദിക്കില്ലെന്ന് യോഗി ആദിത്യനാഥ്

ഞങ്ങളുടെ ഭഗവാന്‍ കൃഷ്ണന്‍ പശുക്കളെ പരിപാലിച്ചിരുന്നു. ഭഗവാന്റെ ഇഷ്ടമൃഗത്തെ കശാപ്പ് ചെയ്യുന്നതോ ഉപദ്രവിക്കുന്നതോ ഞങ്ങള്‍ക്ക് സഹിക്കില്ല. ഇത് ഞങ്ങളുടെ ദൃഢനിശ്ചയമാണ്.

പശുക്കളെ ഉപദ്രവിക്കാനോ കശാപ്പുചെയ്യാനോ ആരെയും അനുവദിക്കില്ലെന്ന് യോഗി ആദിത്യനാഥ്
X

ലഖ്‌നോ: പശുക്കളെ കശാപ്പുചെയ്യാനോ ഉപദ്രവിക്കാനോ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഞങ്ങളുടെ ഭഗവാന്‍ കൃഷ്ണന്‍ പശുക്കളെ പരിപാലിച്ചിരുന്നു. ഭഗവാന്റെ ഇഷ്ടമൃഗത്തെ കശാപ്പ് ചെയ്യുന്നതോ ഉപദ്രവിക്കുന്നതോ ഞങ്ങള്‍ക്ക് സഹിക്കില്ല. ഇത് ഞങ്ങളുടെ ദൃഢനിശ്ചയമാണ്. പശുക്കളെ സംരക്ഷിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മഥുരയിലെ മാതാജി പശു ഷെല്‍ട്ടര്‍ ഹോമിലെ അത്യാധുനിക പശു ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു യോഗി.

രോഗം തടയാനായി പശുക്കള്‍ക്ക് പ്രതിരോധമരുന്നും വാക്‌സിനുകളും എല്ലാ ജില്ലകള്‍ക്കും നല്‍കിയിട്ടുണ്ട്. മരുന്ന് നല്‍കിയ എല്ലാ പശുക്കള്‍ക്ക് ടാഗ് നല്‍കും. മരുന്ന് ലഭിക്കാത്ത പശുക്കളെ തിരിച്ചറിഞ്ഞ് നടപടികള്‍ സ്വീകരിക്കും. അലഞ്ഞുതിരിയുന്ന പശുക്കളെ പരിപാലിക്കുന്നവര്‍ക്കായി പ്രതിമാസം 900 രൂപ ഗ്രാന്റായി സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറുകണക്കിനു വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍വശക്തനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് മഥുര ബര്‍സാനയില്‍ രാധ ബിഹാരി ഇന്റര്‍കോളേജിലെ രംഗോല്‍സവ പരിപാടിയില്‍ സംസാരിക്കവെ യോഗി പറഞ്ഞു.

500 വര്‍ഷമായി പരിഹരിക്കാതെ കിടന്ന അയോധ്യപ്രശ്‌നം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് പരിഹരിച്ചത്. ഗംഗയുടെ ശുചീകരണത്തില്‍ ഞങ്ങള്‍ വിജയംകണ്ടു. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ യമുനയെയും ശുദ്ധീകരിക്കണം. ഇവ നദികള്‍ മാത്രമല്ല, നമ്മുടെ സാംസ്‌കാരികപൈതൃകവുമാണ്. നദികളുമായി നമുക്ക് മാതൃബന്ധമാണുള്ളതെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it