India

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീ സംവരണം നടപ്പാക്കും: സച്ചിന്‍ പൈലറ്റ്

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു 'പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീ സംവരണം നടപ്പാക്കും: സച്ചിന്‍ പൈലറ്റ്
X

ജയ്പൂര്‍: സ്ത്രീ സംവരണം നടപ്പിലാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്.പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്കായ് 33 ശതമാനം സംവരണം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും സംവരണം ഉറപ്പാക്കുമെന്നും ക്യാബിനറ്റില്‍ ഇതുമായ് ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു 'പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം എന്നത്. ജയ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീകളുടെ സംവരണ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്നും നിരവധി ഭരണഘടനാ ഭേദഗതികളാണ് ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം നടത്തിയതെന്നും പൈലറ്റ് കുറ്റപ്പെടുത്തി.


Next Story

RELATED STORIES

Share it