യുപി: മോഷണശ്രമം തടയാന്‍ ശ്രമിച്ച അമ്മയെയും മകളെയും ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊന്നു
ലഖ്‌നോ: ട്രയിന്‍ യാത്രക്കിടെ മോഷണ ശ്രമം തടഞ്ഞ അമ്മയേയും മകളേയും ട്രയിനില്‍ നിന്ന് തള്ളിയിട്ടു കൊന്നു. ന്യൂഡല്‍ഹി സ്വദേശികളായ ഷഹ്ദറ നിവാസിയായ മീന (55), മകള്‍ മനീഷ (21) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലാണ് സംഭവം.
നിസ്സാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസ് ട്രയിനില്‍ വെച്ചായിരുന്നു കൊലപാതകം നടന്നത്. എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ മനീഷയെ തിരുവനന്തപുരം കോച്ചിങ് ഇന്‍സ്റ്റ്റ്റുട്ടില്‍ ചേര്‍ക്കാന്‍ പോവുകയായിരുന്നു. ഉറക്കത്തിലായിരുന്ന കുടുബം മോഷ്ടാക്കളുടെ ബഹളം കേട്ട് ഉണര്‍ന്നപ്പോഴാണ് മോഷ്ടാക്കള്‍ ഇവരുടെ ബാഗ് എടുത്തു കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് കണ്ടത്. ഇതു തടഞ്ഞതോടെ മോഷ്ടാക്കള്‍ ട്രെയിനിന്റെ വാതില്‍ തുറന്ന് ഇരുവരെയും പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രാഹുല്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി സിആര്‍പിഎഫിനെ വിവരം അറിയിക്കുകയായിരുന്നു. ആബുലന്‍സ് എത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
RELATED STORIES
മൂവാറ്റുപുഴയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നേരെ വ്യാപക...
26 May 2022 2:49 PM GMTമുസ്ലിം ആരാധനാലയങ്ങള്‍ക്കെതിരായ നീക്കങ്ങളെ ചെറുക്കുക: പോപുലര്‍...
26 May 2022 2:27 PM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന്‍ ഷര്‍ജീല്‍...
26 May 2022 2:17 PM GMTമഴ : ഇന്നും നാളെയും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്...
26 May 2022 1:55 PM GMTരാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു; ജൂണ്‍ ഒന്ന്...
26 May 2022 1:21 PM GMTമധ്യപ്രദേശില്‍ ദര്‍ഗയ്ക്ക് സമീപം വിഗ്രഹം സ്ഥാപിച്ച സംഭവം: കലാപബാധിത...
26 May 2022 12:37 PM GMT