ഭര്‍ത്താവിന്റെ തലയറുത്ത് ഭാര്യ പോലിസ് സ്‌റ്റേഷനില്‍
ലക്ഷ്മിപുര്‍: അറുത്തെടുത്ത ഭര്‍ത്താവിന്റെ തലയുമായി മധ്യവയസ്‌ക പോലിസ് സ്‌റ്റേഷനില്‍ ഹാജരായി. അസമിലെ ദല്‍പൂര്‍ പോലിസ് സ്‌റ്റേഷനിലാണ് സംഭവം.
ഗുണേശ്വരി ബര്‍കടകി എന്ന 48കാരിയാണ് ഭര്‍ത്താവ് മുദിരാമിനെ കൊന്ന് തലയറുത്തെടുത്ത് പ്ലാസ്റ്റിക് കവറിലാക്കി പോലിസ് സ്‌റ്റേഷനില്‍ എത്തിയത്. തലയറുത്തെടുത്ത് അഞ്ചുകിലോമീറ്റര്‍ നടന്നാണ് ഗുണേശ്വരി പോലിസ് സ്‌റ്റേഷനിലെത്തിയത്. ഇവരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
മൂന്ന് പെണ്‍കുട്ടികളുടേയും രണ്ട് ആണ്‍കുട്ടികളുടേയും അമ്മയാണ് ഗുണേശ്വരി.
വര്‍ഷങ്ങളായി ഭര്‍ത്താവ് മുദിരാമിന്റെ ആക്രമണത്തിനു ഇരയാവുകയാണെന്നും സഹികെട്ടതിനാലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും ഗുണേശ്വരി പറഞ്ഞു.
ഭര്‍ത്താവ് ഒരിക്കല്‍ കോടാലി കൊണ്ട് ആക്രമിച്ചു. അന്നു മുദിരാമനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ കുട്ടികളെ ഓര്‍ത്താണ് അന്നു തീരുമാനം മാറ്റിയത്. ഇപ്പോള്‍ ജീവിതം ദുസ്സഹമായി. ഭര്‍ത്താവിനെ കൊല്ലുകയല്ലാതെ വേറെ വഴിയില്ലാതായതോടെയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും ഗുണേശ്വരി പോലിസിനോടു പറഞ്ഞു
RELATED STORIES
എല്ലാ കാര്യത്തിലും ധൃതി വേണോ...?
21 March 2024 4:40 PM GMTമക്കള്‍ ഒഴിഞ്ഞുമാറുന്നുണ്ടെങ്കില് രക്ഷിതാക്കള്‍...
4 March 2024 6:42 AM GMTനന്ദിയുള്ളവരായിരിക്കുക
23 Feb 2024 11:14 AM GMTനിങ്ങളെ മാറ്റിവയ്ക്കുകയാണെങ്കില്‍ വിജയത്തിനു വരാതിരിക്കാനാവില്ല|
15 Feb 2024 2:21 PM GMTപ്രണയം ദിവസവും നാളും കുറിച്ചുവച്ച് ജനിച്ചുവീഴുന്നില്ല
8 Feb 2024 2:13 PM GMTറീല്‍സില്‍ കാണുന്നവരുടെ കഴിവുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍
1 Feb 2024 4:17 PM GMT