Sub Lead

ഇസ്രായേലിനോടും യുഎസിനോടും ആക്രമണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ചൈന

ഇസ്രായേലിനോടും യുഎസിനോടും ആക്രമണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ചൈന
X

പാകിസ്താന്റെ മധ്യസ്ഥ ശ്രമം പുരോഗമിക്കുന്നതിനിടെ ഇസ്രായേലിനോടും യുഎസിനോടും ആക്രമണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ചൈന. സമാധാന ശ്രമങ്ങളുടെ ഭാഗമായി പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദാര്‍ ചൈനയിലെത്തിയിട്ടുണ്ട്. പ്രാദേശിക സംഘര്‍ഷങ്ങള്‍, ഇറാനിലെ യുദ്ധം, ഉഭയകക്ഷി ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച് ഇസ് ഹാഖ് ദാര്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടത്തി.

പ്രധാന അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളില്‍ ചൈനയും പാകിസ്താനും സമാന നിലപാടുകള്‍ പങ്കിടുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യുദ്ധത്തില്‍ സംഭവിച്ച നാശനഷ്ടങ്ങളില്‍ ചൈന അഗാധമായ ദുഃഖം രേഖപ്പെടുത്തി. 'യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കക്ഷികളോട്, പ്രത്യേകിച്ച് യുഎസിനോടും ഇസ്രായേലിനോടും, സൈനിക പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്താന്‍ ബീജിംഗ് അഭ്യര്‍ത്ഥിക്കുന്നു. ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ ചൈന ശക്തമായി എതിര്‍ക്കുന്നു.

സംഘര്‍ഷം തണുപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ശ്രമങ്ങള്‍ തുടരുമെന്ന് ബീജിംഗ് പറയുന്നു. ഹോര്‍മുസ് കടലിടുക്കിലെ തങ്ങളുടെ കപ്പലുകള്‍ക്ക് സഹായം നല്‍കിയതിന് ചൈന ഇറാനോട് പറഞ്ഞു. ഇറാന്റെ അനുമതിയോടെ മൂന്ന് ചൈനീസ് കപ്പലുകള്‍ അടുത്തിടെ കടലിടുക്ക് കടന്നിരുന്നു.

Next Story

RELATED STORIES

Share it