Sub Lead

ഹിന്ദു ഭീകരവാദി എന്നൊന്നില്ലെങ്കില്‍ നാഥുറാം ഗോഡ്‌സെ പിന്നെ ആരാണ്?

മോദിക്കു മറുപടിയുമായി അസദുദ്ദീന്‍ ഉവൈസി: ഹിന്ദു ഭീകരവാദി എന്നൊന്നില്ലെങ്കില്‍ നാഥുറാം ഗോഡ്‌സെ പിന്നെ ആരാണ്?

ഹിന്ദു ഭീകരവാദി എന്നൊന്നില്ലെങ്കില്‍ നാഥുറാം ഗോഡ്‌സെ പിന്നെ ആരാണ്?
X

ഹൈദരാബാദ്: ഹിന്ദു ഭീകരവാദത്തിനു എന്തെങ്കിലും തെളിവുണ്ടോ എന്നും ഹിന്ദു ഭീകരവാദമെന്നത് കോണ്‍ഗ്രസ് സൃഷ്ടിയാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കു മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ഹൈദരാബാദില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു ഉവൈസി. ഹിന്ദു ഭീകരവാദി എന്നൊന്നില്ലെങ്കില്‍ പിന്നെ നാഥുറാം ഗോഡ്‌സെ ആരാണ് എന്നായിരുന്നു ഉവൈസിയുടെ ചോദ്യം. മഹാത്മാ ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്‌സെ ആരാണ്. അദ്ദേഹം ഭീകരവാദി അല്ലെങ്കില്‍ പിന്നെ ആരാണെന്നു മോദി വ്യക്തമാക്കണം. ഗോഡ്‌സെ ഉവൈസിയുടെ സഹോദരനാണോ എന്നും ഉവൈസി പരിഹസിച്ചു. ഗോഡ്‌സെയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മോദി മറുപടി തരില്ലെന്നറിയാം. ഹിന്ദുക്കളെയും മുസ്‌ലിംകളെയും കുറിച്ചു സംസാരിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണ് മോദിയെന്നും ഉവൈസി കുറ്റപ്പെടുത്തി. ഈ മാസം ഒന്നിനു മഹാരാഷ്ട്രയിലെ വാര്‍ധയില്‍ നടന്ന പരിപാടിയിലാണ്, ഹിന്ദു ഭീകരവാദം എന്ന പ്രയോഗം അവതരിപ്പിച്ചത് കോണ്‍ഗ്രസാണെന്നു നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. സമാധാനപ്രിയരായ ഹിന്ദു സമൂഹത്തെ തീവ്രവാദികളായി ചിത്രീകരിച്ചതു കോണ്‍ഗ്രസ് ആണ്. അതിനവര്‍ക്ക് മാപ്പില്ല. ഹിന്ദു സമൂഹം സമാധാനപ്രിയരാണ്. ഹിന്ദു ഭീകരവാദത്തിന് തെളിവായി ഉയര്‍ത്തിക്കാന്‍ ഏതെങ്കിലും ഒരു സംഭവമെങ്കിലുമുണ്ടോ എന്നും മോദി ചോദിച്ചിരുന്നു.

Next Story

RELATED STORIES

Share it