പശ്ചിമ ബംഗാള്‍: മന്ത്രി സഹോദരന്റെ ഭാര്യയും മകളും മരിച്ച നിലയില്‍
അസന്‍സോള്‍: പശ്ചിമബംഗാള്‍ നിയമമന്ത്രി മലായ് ഘട്ടക്കിന്റെ സഹോദരന്റെ ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തി. ഘട്ടക്കിന്റെ മൂത്ത സഹോദരന് ആഷിം ഘട്ടക്കിന്റെ ഭാര്യ ജോയ്ശ്രീ(60), മകള്‍ നീലം(40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നു കരുതുന്നതായും പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടു ലഭിച്ചാലേ വിശദ വിരങ്ങള്‍ അറിയൂ എന്നും പോലിസ് പറഞ്ഞു.
സീനിയര്‍ അഭിഭാഷകനായിരുന്ന ആഷിം ഘട്ടക്ക് നേരത്തെ മരിച്ചിരുന്നു. ഇതോടെ നാട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ടാണ് ഭാര്യയും മകളും കഴിഞ്ഞിരുന്നതെന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ഇവര്‍ പുറം ലോകവുമായി ബന്ധം പുലര്‍ത്താറില്ലെന്നും അയല്‍വാസികള്‍ പറഞ്ഞു.
അതേസമയം മലായ് ഘട്ടക്ക് കുടുംബവുമായി നിരന്തര ബന്ധം പുലര്‍ത്താറുണ്ടെന്നും ആവശ്യ സാധനങ്ങളെത്തിച്ചു നല്കാന് ആളെ ഏര്പെടുത്തിയിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു
RELATED STORIES
ആവിഷ്കാര സ്വാതന്ത്ര്യം! എന്താണത്?
20 May 2022 5:11 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMTഎസ്ഡിപിഐയുടെ ശക്തി ഫാഷിസ്റ്റുകള്‍ തിരിച്ചറിയുന്നു
20 May 2022 4:19 PM GMTആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിര്‍ണയിക്കുന്നതിനെ 1991ലെ നിയമം...
20 May 2022 3:54 PM GMTഎക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഒഴിവുള്ള തസ്തികകളില്‍ താത്കാലിക...
20 May 2022 3:22 PM GMTസമാജ്വാദി പാര്‍ട്ടി എംഎല്‍എ അസം ഖാന് ജയില്‍മോചിതനായി
20 May 2022 3:08 PM GMT