India

വനവാസ ചരിത്രം ആവര്‍ത്തിക്കാന്‍ അവസരമൊരുക്കും; മോദിയെ ട്രോളി പ്രിയങ്കയുടെ മാസ് എന്‍ട്രി

മോദിയെ വനവാസത്തിനു വിടുമെന്ന പരിഹാസ്യത്തെ കോണ്‍ഗ്രസ് അണികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്

വനവാസ ചരിത്രം ആവര്‍ത്തിക്കാന്‍ അവസരമൊരുക്കും; മോദിയെ ട്രോളി പ്രിയങ്കയുടെ മാസ് എന്‍ട്രി
X

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയായി അവരോധിച്ചതിനു തൊട്ടുപിന്നാലെ നരേന്ദ്രമോദിയെ ട്രോളി പ്രിയങ്ക ഗാന്ധിയുടെ മാസ് എന്‍ട്രി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നരേന്ദ്രമോദിയുടെ അഭിമുഖത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്. എല്ലാവര്‍ഷവും അഞ്ചുദിവസം താന്‍ തനിച്ച് കാട്ടില്‍പോയി താമസിക്കാറുണ്ടെന്ന മോദിയുടെ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ച ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പേജിലെ വാര്‍ത്തയ്ക്കു മറുപടിയായി, പോയകാലത്തെ കുറിച്ച് നിങ്ങള്‍ ഒട്ടും ആശങ്കിക്കേണ്ടെന്നും ചരിത്രം ആവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കുമെന്നുമായിരുന്നു പ്രിയങ്കയുടെ മറുപടി. മോദിയെ വനവാസത്തിനു വിടുമെന്ന പരിഹാസ്യത്തെ കോണ്‍ഗ്രസ് അണികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. മണിക്കൂറുകള്‍ക്കകം നൂറുകണക്കിനു പേരാണ് പ്രിയങ്കയുടെ ട്രോള്‍ ഷെയര്‍ ചെയ്തത്. എജ്ജാതി ട്രോളാണെന്നു പറഞ്ഞാണ് മലയാളികള്‍ പലരും ഷെയര്‍ ചെയ്തത്. സ്ഥാനലബ്ധിക്കു മണിക്കൂറുകള്‍ക്കകമാണ്, തന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായ മോദിക്കെതിരേ കുറിക്കുകൊള്ളുന്ന മറുപടിയുമായി പ്രിയങ്കയെത്തിയെന്നത് ഇവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിലെ ജാഗ്രതയാണു തെളിയിക്കുന്നതെന്നാണു പലരും വിലയിരുത്തിയത്.

പ്രിയങ്കയ്ക്കു സ്ഥാനം നല്‍കിയതിനു പിന്നാലെ, കോണ്‍ഗ്രസിന് പാര്‍ട്ടിയെന്നാല്‍ കുടുംബമാണെന്നും കുടുംബത്തെ എതിര്‍ക്കുന്നത് അവിടെ കുറ്റകൃത്യമാണെന്നും മോദി പരിഹസിച്ചിരുന്നു. ബിജെപിക്ക് പാര്‍ട്ടിയാണ് കുടുംബമെന്നിരിക്കെ മറ്റു ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടിയെന്നുമായിരുന്നു മഹാരാഷ്ട്രയില്‍ മോദി പറഞ്ഞത്. മോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെട്ട കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമാണ് പ്രിയങ്കയ്ക്കു നല്‍കിയത്.




Next Story

RELATED STORIES

Share it