India

ലൈവിനിടെ ഭൂമികുലുക്കം, പുഞ്ചിരിയോടെ ചര്‍ച്ച തുടര്‍ന്ന് രാഹുല്‍ ഗാന്ധി; കൈയടിച്ച് സോഷ്യല്‍ മീഡിയ (വീഡിയോ)

സോഷ്യല്‍ മീഡിയയിലെ ട്രോളുകളെക്കുറിച്ചും കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാടിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു രാഹുല്‍. അതിനിടെയാണ് ശക്തമായ ഭൂചലനത്തില്‍ രാജ്യതലസ്ഥാനം പ്രകമ്പനംകൊണ്ടത്. 'എന്റെ മുറി മുഴുവന്‍ കുലുങ്ങുന്നുണ്ട്, ഭൂചലനമാണെന്നാണ് കരുതുന്നത് ' എന്ന് പറഞ്ഞ രാഹുല്‍ ചര്‍ച്ച തുടര്‍ന്നു.

ലൈവിനിടെ ഭൂമികുലുക്കം, പുഞ്ചിരിയോടെ ചര്‍ച്ച തുടര്‍ന്ന് രാഹുല്‍ ഗാന്ധി; കൈയടിച്ച് സോഷ്യല്‍ മീഡിയ (വീഡിയോ)
X

ന്യൂഡല്‍ഹി: ശക്തമായ ഭൂചലനത്തില്‍ ഉത്തരേന്ത്യ മുഴുവന്‍ വിറങ്ങലിച്ചപ്പോള്‍ തല്‍സമയ ചര്‍ച്ച മുടക്കമില്ലാതെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രാജ്യതലസ്ഥാനം നടുങ്ങിയപ്പോഴും യാതൊരു ഭാവഭേദവുമില്ലാതെ ചര്‍ച്ച തുടര്‍ന്ന രാഹുല്‍ ഗാന്ധിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ്. ഷിക്കാഗോ യൂനിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികളുമായി ഓണ്‍ലൈനില്‍ ലൈവ് ചര്‍ച്ച നടത്തുകയായിരുന്നു രാഹുല്‍ ഗാന്ധി.

സോഷ്യല്‍ മീഡിയയിലെ ട്രോളുകളെക്കുറിച്ചും കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാടിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു രാഹുല്‍. അതിനിടെയാണ് ശക്തമായ ഭൂചലനത്തില്‍ രാജ്യതലസ്ഥാനം പ്രകമ്പനംകൊണ്ടത്. 'എന്റെ മുറി മുഴുവന്‍ കുലുങ്ങുന്നുണ്ട്, ഭൂചലനമാണെന്നാണ് കരുതുന്നത് ' എന്ന് പറഞ്ഞ രാഹുല്‍ ചര്‍ച്ച തുടര്‍ന്നു. ഇത് കേട്ടതോടെ അതിഥികള്‍ നടുങ്ങിയെങ്കിലും രാഹുല്‍ ഗാന്ധി ചെറുപുഞ്ചിരിയോടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടിരുന്നു. രാഹുലിന്റെ ഈ സമീപനം അതിഥികളെയും അതിശയിപ്പിച്ചു.

രാഹുലിന്റെ ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഭൂചലനത്തിലും ശാന്തമായി പെരുമാറുന്ന രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞത്. ഭൂകമ്പമുണ്ടായപ്പോള്‍ പലരും വീടുകളില്‍നിന്ന് പരിഭ്രാന്തരായി പുറത്തേക്കോടി. എന്നാല്‍, ഒരാളെ മാത്രം ശാന്തനായി കാണപ്പെട്ടു- സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ ഇങ്ങനെ പ്രചരിക്കുന്നു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോഡയും ചരിത്രകാരന്‍ ദിപേഷ് ചക്രബര്‍ത്തിയും രാഹുല്‍ ഗാന്ധിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. 58.49 മിനിറ്റ് സമയമായിരുന്നു ലൈവ് ചര്‍ച്ചയുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it