India

കാശി, മഥുര, അയോധ്യ ഹിന്ദുക്കള്‍ക്ക് നല്‍കണമെന്ന് വിഎച്ച്പി

കാശി, മഥുര, അയോധ്യ എന്നിവിടങ്ങളില്‍ തങ്ങളുടെ മൂന്നു ദൈവങ്ങള്‍ക്ക് 'സ്ഥാന്‍' ലഭിക്കണമെന്നതില്‍ തങ്ങള്‍ ഉറച്ചു നില്‍ക്കുന്നു. ഈ മൂന്ന് സ്ഥലങ്ങളും ഹിന്ദുക്കള്‍ക്ക് നല്‍കണം. എന്നാല്‍ വിഷയം കോടതിയിലായതിനാല്‍ സന്യാസിമാര്‍ പിന്നീട് അതിനെക്കുറിച്ച് കൂടുതല്‍ പറയുമെന്നും പരാണ്ഡെ കൂട്ടിച്ചേര്‍ത്തു.

കാശി, മഥുര, അയോധ്യ ഹിന്ദുക്കള്‍ക്ക് നല്‍കണമെന്ന് വിഎച്ച്പി
X

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍, നിലവിലുള്ള നിയമനടപടികള്‍ക്കൊപ്പം, 'ശിവലിംഗം' സംരക്ഷിക്കുന്നതിനുള്ള സുപ്രിം കോടതിയുടെ തീരുമാനത്തില്‍ തങ്ങള്‍ 'തൃപ്തരാണെന്നും' 'ഇത് ശിവക്ഷേത്രമാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായും ആര്‍എസ്എസ്സിന്റെ അനുബന്ധ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) മാര്‍ഗദര്‍ശക് മണ്ഡല്‍.

രണ്ട് ദിവസത്തെ മാര്‍ഗദര്‍ശക് മണ്ഡല് യോഗത്തില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളെക്കുറിച്ച് വിശദീകരിക്കവെയാണ് വിഎച്ച്പി സെക്രട്ടറി ജനറല്‍ മിലിന്ദ് പരാണ്ഡെ ഇക്കാര്യമാവശ്യപ്പെട്ടത്.

കാശി, മഥുര, അയോധ്യ എന്നിവിടങ്ങളില്‍ തങ്ങളുടെ മൂന്നു ദൈവങ്ങള്‍ക്ക് 'സ്ഥാന്‍' ലഭിക്കണമെന്നതില്‍ തങ്ങള്‍ ഉറച്ചു നില്‍ക്കുന്നു. ഈ മൂന്ന് സ്ഥലങ്ങളും ഹിന്ദുക്കള്‍ക്ക് നല്‍കണം. എന്നാല്‍ വിഷയം കോടതിയിലായതിനാല്‍ സന്യാസിമാര്‍ പിന്നീട് അതിനെക്കുറിച്ച് കൂടുതല്‍ പറയുമെന്നും പരാണ്ഡെ കൂട്ടിച്ചേര്‍ത്തു.

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് മുസ്‌ലിം പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ പ്രതിഷേധങ്ങളിലും അതോടനുബന്ധിച്ചുണ്ടായ കല്ലേറിലും മാര്‍ഗദര്‍ശക് മണ്ഡല്‍ കടുത്ത വേദന രേഖപ്പെടുത്തി

ഇത്തരം പ്രചോദിതമായ പ്രതികരണങ്ങളുടെയും ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ ഹിന്ദു സമൂഹം ഉറച്ചുനില്‍ക്കേണ്ടതുണ്ടെന്ന് സെക്രട്ടറി ജനറല്‍ മിലിന്ദ് പരാണ്ഡെ പറഞ്ഞു.

'പ്രാര്‍ത്ഥന കഴിഞ്ഞ് വരുന്നവര്‍ക്ക് കല്ലെറിയണമെന്ന് തോന്നുന്നത് എങ്ങനെയെന്ന് പല സന്യാസികളും ചോദിച്ചു. സന്യാസിമാര്‍ ഇതിനെതിരേ രൂക്ഷമായ പ്രതികരണം നടത്തി. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. ആരെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കില്‍ നിയമപരമായി നടപടിയെടുക്കും എന്നാല്‍ തെരുവിലിറങ്ങുന്നതും അക്രമത്തില്‍ ഏര്‍പ്പെടുന്നതും നിയമം കൈയിലെടുക്കുന്നതും ശക്തമായി തടയണം. ഇത്തരം ആക്രമണങ്ങളെ ചെറുക്കാന്‍ ഹിന്ദു സമാജം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സന്യാസിമാര്‍ വിശ്വസിക്കുന്നു'- വിഎച്ച്പി ഭാരവാഹി പറഞ്ഞു

.

Next Story

RELATED STORIES

Share it