India

ആഗ്രയിലെ ക്ഷേത്രത്തില്‍ പൂജാരിയെ വെട്ടിക്കൊന്ന സംഭവം: കൊലയാളി ഹിന്ദുവായതിനാല്‍ ഹാഷ് ടാഗും ലേഖനവുമില്ല; വിമര്‍ശനവുമായി ധ്രുവ് രതി

കേസില്‍ 29കാരനായ ജിത്തുവിനെ പോലിസ് അറസ്റ്റുചെയ്യുകയുമുണ്ടായി. പൂജാരിയെ കൊലപ്പെടുത്തിയതിനെതിരേ പ്രതിഷേധമുയരാത്തത് കൊലയാളി ഹിന്ദുവായതിനാലാണെന്നായിരുന്നു ധ്രുവ് രതി കുറ്റപ്പെടുത്തിയത്.

ആഗ്രയിലെ ക്ഷേത്രത്തില്‍ പൂജാരിയെ വെട്ടിക്കൊന്ന സംഭവം: കൊലയാളി ഹിന്ദുവായതിനാല്‍ ഹാഷ് ടാഗും ലേഖനവുമില്ല; വിമര്‍ശനവുമായി ധ്രുവ് രതി
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തിനുള്ളില്‍ പൂജാരിയെ വെട്ടിക്കൊന്ന സംഭവത്തില്‍ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റും യൂ ട്യൂബറുമായ ധ്രുവ് രതി. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. മദ്യപിച്ച് ക്ഷേത്രത്തില്‍ കയറുന്നത് വിലക്കിയതിനെത്തുടര്‍ന്ന് കോടാലി ഉപയോഗിച്ച് 55 കാരനായ ശിവ് ഗിരിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസിന്റെ വിശദീകരണം. കേസില്‍ 29കാരനായ ജിത്തുവിനെ പോലിസ് അറസ്റ്റുചെയ്യുകയുമുണ്ടായി. പൂജാരിയെ കൊലപ്പെടുത്തിയതിനെതിരേ പ്രതിഷേധമുയരാത്തത് കൊലയാളി ഹിന്ദുവായതിനാലാണെന്നായിരുന്നു ധ്രുവ് രതി കുറ്റപ്പെടുത്തിയത്.

ഒരു ക്ഷേത്രത്തിനുള്ളില്‍ പൂജാരി കൊല്ലപ്പെട്ടു. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായ ഹാഷ്ടാഗുകളൊന്നുമുണ്ടായില്ല. ആരും ഹിന്ദു മതത്തിനായി കരയുന്നില്ല. ആരും അതെക്കുറിച്ച് ലേഖനങ്ങള്‍ എഴുതുന്നുമില്ല. ഒരു ഗോദി മീഡിയയും നീതി ആവശ്യപ്പെടുന്നില്ല. ഉദ്ധവ് താക്കറെ രാജിവയ്ക്കാനും ആരും ആവശ്യപ്പെടുന്നില്ല. കാരണം ഈ സംഭവം നടന്നത് ആഗ്രയിലാണ് എന്നതും കൊലപാതകി ഒരു ഹിന്ദുവാണ് എന്നതിനാലുമാണ്- ധ്രുവ് രതി ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ച രാവിലെ ആറരയോടെ ക്ഷേത്രത്തിലെ പൂജാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് സ്ഥലത്തെത്തുകയായിരുന്നു.

രാത്രിയില്‍ പൂജാരി ശിവ് ഗിരിയെ ജിത്തു കണ്ടതായി പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ ക്ഷേത്രത്തിലെ പൂജാരിയെ കൊലപ്പെടുത്തിയത് താനാണെന്ന് യുവാവ് കുറ്റസമ്മതം നടത്തി. ഇതോടെ ജിത്തുവിനെ പോലിസ് അറസ്റ്റുചെയ്യുകയായിരുന്നു. മദ്യപിച്ച ശേഷം കൂട്ടുകാര്‍ക്കൊപ്പം രാത്രിയില്‍ ക്ഷേത്രത്തില്‍ പോയി. ക്ഷേത്രത്തില്‍ കയറുന്നതില്‍ പൂജാരി എതിര്‍പ്പുന്നയിച്ചു. ഇത് രൂക്ഷമായ വാക്കുതര്‍ക്കത്തിലേക്ക് നയിച്ചു.

കുപിതനായ യുവാവ് പൂജാരിയെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നുവെന്നും പോലിസ് പറയുന്നു. കൊലപ്പെടുത്താനുപയോഗിച്ച കോടാലി സംഭവസ്ഥലത്തുനിന്ന് പോലിസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായി എസ്പി (സിറ്റി) ബോട്രെ രോഹന്‍ പ്രമോദ് പറഞ്ഞു. മോദിക്കും ബിജെപിക്കുമെതിരേ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനമുന്നയിക്കുന്ന ആക്ടിവിസ്റ്റാണ് ധ്രുവ് രതി. സംഘപരിവാര്‍, ബിജെപി ഭാഗത്തുനിന്നും വരുന്ന വ്യാജവാര്‍ത്തകളെ വിമര്‍ശിച്ചുകൊണ്ടുള്ള വിഡിയോകളാണ് ധ്രുവ് പോസ്റ്റ് ചെയ്യുന്നതിലധികവും.

Next Story

RELATED STORIES

Share it