India

തോക്കുകളേന്തി പ്രമോഷന്‍ വീഡിയോ; ഏറ്റുമുട്ടല്‍ വിദഗ്ധര്‍ക്ക് കൂട്ടസ്ഥലംമാറ്റം

യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയ ശേഷം യുപിയില്‍ നൂറുകണക്കിന് പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ചര്‍ച്ചയായിരിക്കെയാണ് ഏറ്റുമുട്ടല്‍ വിദഗ്ധരുടെ പ്രമോഷന്‍ വീഡിയോ ചിത്രീകരണമെന്നതും ശ്രദ്ധേയമാണ്

തോക്കുകളേന്തി പ്രമോഷന്‍ വീഡിയോ; ഏറ്റുമുട്ടല്‍ വിദഗ്ധര്‍ക്ക് കൂട്ടസ്ഥലംമാറ്റം
X

ലക്‌നോ: പോലിസ് ശൈലിയെയും ഏറ്റുമുട്ടലിനെയും പിന്തുണച്ച് തോക്കുകളേന്തി വീഡിയോ ചിത്രീകരിച്ച ടിക് ടോകിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്ത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലമാറ്റം. ഉത്തര്‍പ്രദേശിലെ ബസ്തിയിലെ സ്‌പെഷ്യല്‍ വെപണ്‍സ് ആന്റ് ടാക്റ്റിക്‌സി(എസ് ഡബ്ല്യുഎടി) സംഘത്തിലെ അഞ്ച് ഉദ്യോഗസ്ഥരെയുമാണ് ഉടന്‍ സ്ഥലം മാറ്റാന്‍ ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിങ് ഉത്തരവിട്ടത്. വയലിലൂടെ സിനിമാ സ്‌റ്റെലില്‍ വിവിധ തോക്കുകളുമായി സ്ലോമോഷനില്‍ നടക്കുന്ന ഉദ്യോഗസ്ഥരുടെ വീഡിയോയാണ് എസ് ഡബ്ല്യുഎടി ടീമംഗമായ ഇന്‍സ്‌പെക്ടര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ അപ്‌ലോഡ് ചെയ്തത്.

രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ഹിന്ദി ഭാഷയിലെ ഗാനത്തിനനുസരിച്ച് പോലിസുകാര്‍ നടക്കുന്നതായാണ് വീഡിയോയിലുള്ളത്. ഉദ്യോഗസ്ഥര്‍ പിസ്റ്റളുകളും വലിയ റൈഫിളുകളുമാണ് വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അന്വേഷിച്ച് നടപടിയെടുക്കാന്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ബസ്തി എസ്പിക്കു നിര്‍ദേശം നല്‍കിയത്. അനുമതിയില്ലാതെ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചത് തൊഴിലിന്റെ അന്തസിനു നിരയ്ക്കുന്നതല്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിഗമനം. യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയ ശേഷം യുപിയില്‍ നൂറുകണക്കിന് പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ചര്‍ച്ചയായിരിക്കെയാണ് ഏറ്റുമുട്ടല്‍ വിദഗ്ധരുടെ പ്രമോഷന്‍ വീഡിയോ ചിത്രീകരണമെന്നതും ശ്രദ്ധേയമാണ്.



Next Story

RELATED STORIES

Share it