India

ബിഎസ്പി നേതാവ് ഹാജി ബാബു കൊല്ലപ്പെട്ടു

ബിഎസ്പി നേതാവ് ഹാജി ബാബു കൊല്ലപ്പെട്ടു
X
ലക്‌നൗ: ബുലന്ദ്ഷഹറില്‍ ബിഎസ്പി നേതാവ് ഹാജി ബാബുവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.കൂട്ടാളികള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലിസ് റിപ്പോര്‍ട്ട്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാളിന്ദി കുഞ്ചില്‍ നിന്നാണ് ഹാജി ബാബുവിനെ കാണാതായത്. ഉസ്മാന്‍പൂരിലെ നുള്ളയില്‍ ചാക്കിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ ബിഎസ്പി നേതാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അഴുക്കുചാലില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മൃതദേഹം ചാക്കിനുള്ളില്‍ അടുക്കിവെച്ച് ഉസ്മാന്‍പൂരിലെ നുള്ളില്‍ തള്ളുന്നതാണ് ഭയാനകമായ വീഡിയോ കാണിക്കുന്നത്.


Next Story

RELATED STORIES

Share it