India

ഉന്നാവോ ബലാല്‍സംഗ കേസില്‍ വിധി ഇന്ന്‌

കഴിഞ്ഞ ആഗസ്ത് അഞ്ചിന് തുടങ്ങിയ വിചാരണ ഡിസംബര്‍ രണ്ടിനാണ് അവസാനിച്ചത്. സുപ്രിംകോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ലഖ്‌നോ കോടതിയില്‍നിന്ന് തീസ് ഹസാരിയിലേക്ക് മാറ്റിയത്.

ഉന്നാവോ ബലാല്‍സംഗ കേസില്‍ വിധി ഇന്ന്‌
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ പ്രതിയായ ഉന്നാവോ കേസിലെ കോടതി വിധി ഇന്ന്. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയാണ് വിധി പറയുന്നത്. കഴിഞ്ഞ ആഗസ്ത് അഞ്ചിന് തുടങ്ങിയ വിചാരണ ഡിസംബര്‍ രണ്ടിനാണ് അവസാനിച്ചത്. സുപ്രിംകോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ലഖ്‌നോ കോടതിയില്‍നിന്ന് തീസ് ഹസാരിയിലേക്ക് മാറ്റിയത്. കേസില്‍ കുല്‍ദീപ് സെന്‍ഗറടക്കം കേസില്‍ ഒമ്പത് പ്രതികളാണുള്ളത്. ബലാല്‍സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോവല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ 2017ലാണ് എംഎല്‍എയും സംഘവും പീഡിപ്പിച്ചത്. പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച കേസിലും കുല്‍ദീപ് സെന്‍ഗര്‍ പ്രതിയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡല്‍ഹി എയിംസില്‍ പെണ്‍കുട്ടി ചികില്‍സയിലായിരിക്കെ മൊഴിയെടുക്കാന്‍ ആശുപത്രിയില്‍ പ്രത്യേക കോടതി സജ്ജീക്കിരുന്നു. പെണ്‍കുട്ടിയും കുടുംബവും ഇപ്പോള്‍ ഡല്‍ഹിയില്‍ സിആര്‍പിഎഫ് സുരക്ഷിയിലാണ് കഴിയുന്നത്. പെണ്‍കുട്ടിയുടെ അമ്മയും അമ്മാവനുമാണ് കേസിലെ പ്രധാന സാക്ഷികള്‍.

Next Story

RELATED STORIES

Share it