India

ഉന്നാവോ കേസ്: പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ കത്ത് ഇന്ന് സുപ്രിംകോടതി പരിഗണിക്കും

കുല്‍ദീപിന്റെയും ബന്ധുക്കളുടെയും ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക സുരക്ഷ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നത്. സുപ്രിംകോടതി ചീഫ് ജസ്റ്റിന് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഉന്നാവോ കേസ്: പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ കത്ത് ഇന്ന് സുപ്രിംകോടതി പരിഗണിക്കും
X

ന്യൂഡല്‍ഹി: ഉന്നാവോ ബലാല്‍സംഗക്കേസിലെ മുഖ്യപ്രതി ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെതിരേ ഇരയുടെ ബന്ധുക്കള്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്ത് ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കുല്‍ദീപിന്റെയും ബന്ധുക്കളുടെയും ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക സുരക്ഷ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നത്. സുപ്രിംകോടതി ചീഫ് ജസ്റ്റിന് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കൂടാതെ ജൂലൈ 12ന് അയച്ച കത്ത് കിട്ടാന്‍ വൈകിയതില്‍ സുപ്രിംകോടതി രജിസ്ട്രിയുടെ വിശദീകരണവും കോടതി പരിശോധിച്ചേക്കും. ഉന്നാവ് കേസിലെ പെണ്‍കുട്ടിയും കുടുംബവും കോടതിക്ക് അയച്ച കത്തുകള്‍ ഇതുവരെ ചീഫ് ജസ്റ്റിസിന് ലഭ്യമായിട്ടില്ല.

കത്തിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ഈ സാഹചര്യത്തിലാണ് കോടതി രജിസ്ട്രിയോട് ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയത്. കത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര റിപോര്‍ട്ട് തയ്യാറാക്കാന്‍ സുപ്രിംകോടതി സെക്രട്ടറി ജനറലിനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരയുടെ അമ്മ, സഹോദരി, അമ്മായി എന്നിവരാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നത്. ബലാല്‍സംഗ കേസ് ഒത്ത് തീര്‍പ്പാക്കിയില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കള്‍ കത്തില്‍ വ്യക്തമാക്കിയിരുന്നത്. ജൂലൈ 7ന് കുല്‍ദീപ് സിങ്ങിന്റെ സഹോദരന്‍ മനോജ് സിങ്ങും മറ്റ് ചിലരും തങ്ങളുടെ ഗ്രാമത്തിലെത്തി ഭീഷണിപ്പെടുത്തിയെന്നും കത്തില്‍ പറയുന്നു. ഉന്നാവോ പെണ്‍കുട്ടി അപകടത്തില്‍പ്പെട്ട കേസ് നിലവില്‍ സിബിഐയാണ് അന്വേഷിക്കുന്നത്. അതുകൊണ്ട് സിബിഐയോട് കേസിന്റെ വിശദാംശങ്ങള്‍ അറിയിക്കാനും പെണ്‍കുട്ടിക്കും കുടുംബത്തിനും കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനും സുപ്രിംകോടതി നിര്‍ദേശിക്കാനും സാധ്യതയുണ്ട്.

Next Story

RELATED STORIES

Share it