India

യുപിയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണമായി നല്‍കുന്നത് റൊട്ടിയും ഉപ്പും

മിര്‍സാപൂര്‍ ജില്ലയിലെ പ്രൈമറി സ്‌കൂളിലാണ് ഗോതമ്പ് റൊട്ടിക്കൊപ്പം ഉപ്പ് നല്‍കിയത്. രാജ്യത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ഉറപ്പുവരുത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി നിലനില്‍ക്കെയാണിത്.

യുപിയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണമായി നല്‍കുന്നത് റൊട്ടിയും ഉപ്പും
X

മിര്‍സാപൂര്‍: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം ഗോതമ്പ് റൊട്ടിയും ഉപ്പും. മിര്‍സാപൂര്‍ ജില്ലയിലെ പ്രൈമറി സ്‌കൂളിലാണ് ഗോതമ്പ് റൊട്ടിക്കൊപ്പം ഉപ്പ് നല്‍കിയത്. രാജ്യത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ഉറപ്പുവരുത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി നിലനില്‍ക്കെയാണിത്. ഷിയൂരിലെ സ്‌കൂളില്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കാണ് റൊട്ടിയും ഉപ്പും നല്‍കുന്നത്.

സംഭവത്തിന്റെ ദൃശ്യം പുറത്തുപ്രചരിച്ചതോടെ ഇതിനകം വിവാദമായി. അപൂര്‍വമായി മാത്രമാണ് ചോറും പാലും നല്‍കാറുള്ളതെന്നും ഏത്തപ്പഴം ഒരിക്കലും നല്‍കിയിട്ടില്ലെന്നും ഒരുവര്‍ഷമായി ഇതുപോലെയാണ് സാഹചര്യങ്ങളെന്നും മാതാപിതാക്കള്‍ ആരോപിച്ചു. വിഷയം ജില്ലാ മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണ് അന്വേഷണത്തിന്ന് ഉത്തരവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹെഡ്മാസ്റ്ററെ സസ്‌പെന്റ് ചെയ്തതായി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അനുരാഗ് പാട്ടേല്‍ അറിയിച്ചു.


Next Story

RELATED STORIES

Share it