India

ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്: കോളജ് അധ്യാപകരും വിദ്യാര്‍ഥികളും 10000 ചുവട് നടക്കണമെന്ന് യുജിസി

യുജിസി പുറത്തിറക്കിയ ഏറ്റവും പുതിയ സര്‍ക്കുലര്‍ അനുസരിച്ച് ഫിറ്റ്‌നെസ് പ്ലാന്‍ തയ്യാറാക്കാനും നടപ്പാക്കാനും സ്‌പോര്‍ട്‌സ്, വ്യായാമം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ കാംപസിലെ ദൈനംദിന ദിനചര്യയില്‍ ഉള്‍പ്പെടുത്താനും ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്:  കോളജ് അധ്യാപകരും വിദ്യാര്‍ഥികളും 10000 ചുവട് നടക്കണമെന്ന് യുജിസി
X

ന്യൂഡല്‍ഹി: ആരോഗ്യമുള്ള ഇന്ത്യയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുന്ന ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന്റെ ഭാഗമായി കോളജ് അധ്യാപകരോടും വിദ്യാര്‍ഥികളോടും 10000 ചുവട് നടക്കാന്‍ യുജിസിയുടെ നിര്‍ദേശം. ഇത് ദിനചര്യയായി ശീലിക്കാനും നിര്‍ദേശമുണ്ട്. ഫാക്കല്‍റ്റിമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ലോഞ്ച് ഇവന്റ് തത്സമയം പ്രദര്‍ശിപ്പിക്കാനും എല്ലാവരുടേയും സാന്നിധ്യം ഉറപ്പാക്കാനും കമ്മീഷന്‍ സ്ഥാപനങ്ങള്‍ക്ക അയച്ച നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടു.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കാംപസില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഹ്രസ്വ വീഡിയോ ക്ലിപ്പുകള്‍ യുജിസിക്ക് അയക്കണം. യുജിസി പുറത്തിറക്കിയ ഏറ്റവും പുതിയ സര്‍ക്കുലര്‍ അനുസരിച്ച് ഫിറ്റ്‌നെസ് പ്ലാന്‍ തയ്യാറാക്കാനും നടപ്പാക്കാനും സ്‌പോര്‍ട്‌സ്, വ്യായാമം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ കാംപസിലെ ദൈനംദിന ദിനചര്യയില്‍ ഉള്‍പ്പെടുത്താനും ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫിറ്റ്‌നെസ് ആക്ഷന്‍ പ്ലാന്‍ ഔദ്യോഗിക വെബ്‌സൈറ്റിലും കാംപസ് നോട്ടിസ് ബോര്‍ഡിലും ഒരു മാസത്തിനുള്ളില്‍ അപ്‌ലോഡ് ചെയ്യാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും നിര്‍ദേശം നല്‍കി. യുജിസിയുടെ ഫിറ്റ്‌നസ് മൂവ്‌മെന്റ് പോര്‍ട്ടലിലും ഇത് അപ്‌ലോഡ് ചെയ്യണം.

ശാരീരിക ക്ഷമത, മാനസിക ശക്തി, വൈകാരിക സമത്വം എന്നിവ നേടുന്നതിന് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി യൂനിവേഴ്‌സിറ്റികള്‍ക്കും അഫിലിയേറ്റഡ് കോളജുകള്‍ക്കും നല്ല ശ്രമങ്ങള്‍ നടത്താന്‍ കഴിയുമെന്ന് കമ്മീഷന്‍ അറിയിപ്പില്‍ പറയുന്നു.

ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഫിറ്റ്‌നെസ് ലോഗോ പ്രകാശനം ചെയ്ത പ്രധാനമന്ത്രി ഫിറ്റ്‌നെസ് പ്രതിജ്ഞ ചൊല്ലി. ആരോഗ്യമുള്ള സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ എല്ലാ പൗരന്‍മാരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് 'ഫിറ്റ് ഇന്ത്യ മൂവ്‌മെന്റി'ന് തുടക്കം കുറിച്ചിരിക്കുന്നത്.

ദേശീയ കായികദിനത്തോട് അനുബന്ധിച്ചാണ് കാംപയിന് തുടക്കം കുറിച്ചത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ മന്‍ കി ബാത്തിലൂടെ കാംപയിനിന്റെ ഭാഗമാകാന്‍ ആഹ്വാനം ചെയ്തിരുന്നു.

ലോക ബാഡ്മിന്റണ്‍ ജേതാവ് പി വി സിന്ധു, സ്പ്രിന്റര്‍ ഹിമാദാസ്, ഗുസ്തി താരങ്ങളായ ബജ്‌റങ് പുനിയ, സാക്ഷി മാലിക് തുടങ്ങിയ കായിക താരങ്ങള്‍ പദ്ധതിയുടെ പ്രചാരണത്തില്‍ പങ്കാളികളായി.

Next Story

RELATED STORIES

Share it