India

മോദിയെ സ്വീകരിക്കാന്‍ നേരിട്ടെത്തി ഉദ്ധവ് താക്കറെ; വഴിപിരിഞ്ഞശേഷമുള്ള ആദ്യ കൂടിക്കാഴ്ച

മുഖ്യമന്ത്രി പദം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ 30 വര്‍ഷത്തെ ബിജെപി കൂട്ടുകെട്ട് അവസാനിപ്പിച്ചാണ് അടുത്തിടെ ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളുമായി ചേര്‍ന്നു സര്‍ക്കാര്‍ രൂപീകരിച്ചത്.

മോദിയെ സ്വീകരിക്കാന്‍ നേരിട്ടെത്തി ഉദ്ധവ് താക്കറെ; വഴിപിരിഞ്ഞശേഷമുള്ള ആദ്യ കൂടിക്കാഴ്ച
X

പൂനെ: മഹാരാഷ്ട്രയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ നേരിട്ട് വിമാനത്താവളത്തിലെത്തി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ ബിജെപിയുമായി വഴിപിരിഞ്ഞ് ശിവസേനയുടെ നേതൃത്വത്തില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. മോദിയെ സ്വീകരിച്ചശേഷം ഉദ്ധവ് മുംബൈയിലേക്കു പോയി. ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. മുഖ്യമന്ത്രി പദം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ 30 വര്‍ഷത്തെ ബിജെപി കൂട്ടുകെട്ട് അവസാനിപ്പിച്ചാണ് അടുത്തിടെ ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളുമായി ചേര്‍ന്നു സര്‍ക്കാര്‍ രൂപീകരിച്ചത്. ഡയറക്ടര്‍ ജനറല്‍മാരുടെയും ഐജിമാരുടെയും ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് മോദി പൂനെയിലെത്തിയത്. ത്രിദിന സമ്മേളനത്തില്‍ സംസ്ഥാന പോലിസിലെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര അന്വേഷണ, രഹസ്യാന്വേഷണ ഏജന്‍സി മേധാവികളും സിആര്‍പിഎഫ് തലവന്‍മാരുമാണ് പങ്കെടുക്കുന്നത്.

Next Story

RELATED STORIES

Share it