യുഎഇ-ഇന്ത്യ ഭക്ഷ്യ സുരക്ഷാ പദ്ധതി തയ്യാറാക്കുന്നു

ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ബസുമതി 85 ശതമാനവും ഇറക്കുമതി ചെയ്യുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളാണ്

യുഎഇ-ഇന്ത്യ ഭക്ഷ്യ സുരക്ഷാ പദ്ധതി തയ്യാറാക്കുന്നു
ന്യൂഡല്‍ഹി: ഇരുരാജ്യങ്ങളും തമ്മില്‍ ഭക്ഷ്യ സുരക്ഷാ കരാര്‍ ഉണ്ടാക്കാന്‍ ഇന്ത്യയും യുഎഇയും ഒന്നിക്കുന്നു. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനെത്തിയ യുഎഇ ഭക്ഷ്യ സുരക്ഷാ മന്ത്രി മറിയം സയിദ് അല്‍ ഹാരബ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കാനും യുഎഇയിലെ ജനങ്ങള്‍ക്ക് ഏറ്റവും നല്ല ഭക്ഷ്യവിഭവങ്ങള്‍ ലഭ്യമാക്കാനും ഉഭയ കക്ഷി കരാര്‍ പ്രകാരം സാധിക്കും. ഇരു രാജ്യങ്ങളിലെയും സ്വകാര്യ സ്ഥാപനങ്ങളെ കൂടി സഹകരിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ ഡോ. അഹമ്മദ് അല്‍ ബന്ന വ്യക്തമാക്കി. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ബസുമതി 85 ശതമാനവും ഇറക്കുമതി ചെയ്യുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളാണ്.
RELATED STORIES

Share it
Top