ടിക് ടോക് ചിത്രീകരിക്കാന്‍ നദിയിലേക്ക് ചാടിയ യുവാവിനെ കാണാനില്ല
ദാനിഷാണ് ആദ്യം നദിയിലേക്ക് ചാടിയത്. ആഷിഖ് ഇത് മൊബൈലില്‍ പകര്‍ത്തുകയും അവനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
BY APH3 July 2019 6:07 AM GMT
X
APH3 July 2019 6:07 AM GMT
ഗൊരഖ്പൂര്‍: ടിക് ടോക് ചിത്രീകരിക്കാന്‍ നദിയിലേക്ക് എടുത്തുചാടിയ സുഹൃത്തുക്കളില്‍ ഒരാളെ കാണാനില്ല. ഗൊരഖ്പൂരിലാണ് സംഭവം. ടിക് ടോക് വീഡിയോ ചിത്രീകരിക്കാന്‍ സുഹൃത്തുക്കളായ ദാനിഷ്, ആഷിഖ് എന്നിവര്‍ നദിയിലേക്ക് ചാടുകയായിരുന്നു. ദാനിഷിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും ആഷിഖിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ചയാണ് ഇരുവരും നദിയിലേക്ക് ചാടിയത്. ആഷിഖിനായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
ദാനിഷാണ് ആദ്യം നദിയിലേക്ക് ചാടിയത്. ആഷിഖ് ഇത് മൊബൈലില്‍ പകര്‍ത്തുകയും അവനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അല്‍പ്പസമയത്തിനുള്ളില്‍ ആഷിഖും നദിയിലേക്ക് എടുത്തുചാടിയെന്നും ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു. ഹൈദരാബാദിലെ ഔറംഗാബാദ് സ്വദേശിയായ ദാനിഷ്, ബന്ധുവീട്ടിലെത്തിയതായിരുന്നു.
Next Story
RELATED STORIES
രാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്‍ജീല്‍ ഇമാം സ്പെഷ്യല്‍ കോടതിയെ...
27 May 2022 7:34 PM GMTആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന്...
27 May 2022 6:54 PM GMTഅബൂദബി-ദോഹ റൂട്ടില്‍ പ്രതിദിനം മൂന്ന് സര്‍വീസുകള്‍ കൂടി
27 May 2022 6:13 PM GMT'പ്രേക്ഷകര്‍ക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികള്‍...
27 May 2022 4:57 PM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTഅടിമവേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍...
27 May 2022 3:33 PM GMT