രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച ഹെഡ്മാസ്റ്റര് അറസ്റ്റില്‍
സ്കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ വസ്ത്രങ്ങളില്‍ രക്തം കണ്ട് അമ്മ പരിശോധിച്ചപ്പോഴാണ് സ്വകാര്യ ഭാഗങ്ങളില്‍ മുറിവ് കണ്ടെത്തിയത്

ഹൈദരാബാദ്: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്കൂളില്‍ വച്ച് പീഡിപ്പിച്ച പ്രധാന അധ്യാപകനെ പൊലിസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ കൃഷ്ണ ജില്ലയിലെ ഗവ. യുപി സ്കൂളിലെ 42കാരനായ അധ്യാപകനാണ് പിടിയിലായത്. എട്ട് വയസുക്കാരിയായ പെണ്‍കുട്ടിയെ ഒഴിഞ്ഞ ക്ലാസ്റൂമിലെത്തിച്ച് ഹെഡ്മാസ്റ്റര് പീഡിപ്പിക്കുകയായിരുന്നു. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ വസ്ത്രങ്ങളില്‍ രക്തം കണ്ട് അമ്മ പരിശോധിച്ചപ്പോഴാണ് സ്വകാര്യ ഭാഗങ്ങളില്‍ മുറിവ് കണ്ടെത്തിയത്. തുടര്‍ന്ന് ചോദിച്ചപ്പോഴാണ് പീഡന വിവരം കുട്ടി പറഞ്ഞത്. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപൊയി പരിശോധന നടത്തി ഡോക്ടര്‍മാര്‍ പീഡന വിവരം സ്ഥിരീകരിക്കുകയായിരുന്നു. ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസ് നല്കാന് രക്ഷിതാക്കള്‍ ആദ്യം തയ്യാറായില്ല.പിന്നീട് നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും ഇടപെട്ടതോടെതോടെയാണ് കുട്ടിയുടെ മാതാവ് പരാതി നല്‍കിയത്. സംഭവത്തേതുടര്‍ന്ന് ഹെഡ്മാസ്റ്ററെ സസ്പെന്‍ഡ് ചെയ്തു.
RELATED STORIES
മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം
20 May 2022 6:51 PM GMTഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടണം: പോപുലര്‍ ഫ്രണ്ട്...
20 May 2022 6:31 PM GMTപരാതികള്‍ വ്യാപകം: യൂബറിനും ഒലയ്ക്കും ഉപഭോക്തൃസംരക്ഷണ അതോറിറ്റിയുടെ...
20 May 2022 6:08 PM GMTരാജ്യത്ത് കുരങ്ങുപനി വ്യാപനസാധ്യത: ജാഗ്രതാനിര്‍ദേശവുമായി കേന്ദ്ര...
20 May 2022 5:48 PM GMTആവിഷ്കാര സ്വാതന്ത്ര്യം! എന്താണത്?
20 May 2022 5:11 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMT