ഗുജറാത്തില്‍ പബ്ജി കളിച്ച 10 പേരെ അറസ്റ്റ് ചെയ്തു; കളിയുടെ ഹരത്തില്‍ പോലിസ് വരുന്നതു പോലും കണ്ടില്ല

പബ്ജി അത് കളിക്കുന്നവരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഭാഷയിലും കാര്യമായ സ്വാധീനം ചെലുത്തുന്നതായി വ്യക്തമായതിനെ തുടര്‍ന്ന് ഇവിടെ കഴിഞ്ഞയാഴ്ച്ച ഗെയിമിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

ഗുജറാത്തില്‍ പബ്ജി കളിച്ച 10 പേരെ അറസ്റ്റ് ചെയ്തു; കളിയുടെ ഹരത്തില്‍ പോലിസ് വരുന്നതു പോലും കണ്ടില്ല

അഹ്മദാബാദ്: പബ്ജി കളിക്കുകയായിരുന്ന 10 യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ ഗുജറാത്ത് പോലിസ് അറ്‌സ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ ഗുജറാത്തിലാണ് വിദ്യാര്‍ഥികള്‍ അറസ്റ്റിലായത്. പബ്ജി അത് കളിക്കുന്നവരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഭാഷയിലും കാര്യമായ സ്വാധീനം ചെലുത്തുന്നതായി വ്യക്തമായതിനെ തുടര്‍ന്ന് ഇവിടെ കഴിഞ്ഞയാഴ്ച്ച ഗെയിമിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വിദ്യാര്‍ഥികളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

പബ്ജി ഗെയിം വലിയ തോതില്‍ അഡിക്ഷന്‍ സൃഷ്ടിക്കുന്നതായി പോലിസ് ഉദ്യോഗസ്ഥനായ രോഹിത് റാവല്‍ പറഞ്ഞു. ഗെയിമിന്റെ ലഹരിയില്‍ പോലിസ് അടുത്തു ചെന്നതു പോലും അവര്‍ അറിഞ്ഞില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകത്താകമാനം 100 ദശലക്ഷം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിമിന് നിരോധനമേര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് ഗുജറാത്ത്. പബ്ജി ഗെയിം കുട്ടികളില്‍ അക്രമ വാസന സൃഷ്ടിക്കുന്നതായും പഠനത്തില്‍ നിന്ന് ശ്രദ്ധ തെറ്റിക്കുന്നതായും രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.

ഓരോ വീട്ടിലും ഒരു പിശാച് എന്നാണ് കഴിഞ്ഞ മാസം ഗോവയിലെ മന്ത്രി പബ്ജി കളിയെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ ഒരു മാതാവ് മകന്റെ പബ്ജി കളി അഡിക്ഷനെക്കുറിച്ച് പരാതിപ്പെട്ടിരുന്നു.

സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന പബ്ജി ഹംഗര്‍ ഗെയിംസ് എന്ന ഫിലിം സീരീസിനോട് സമാനതയുള്ളതാണ്. ദ്വീപില്‍ അകപ്പെടുന്ന കളിക്കാര്‍ പരസ്പരം ഏറ്റുമുട്ടി മരിക്കുന്നതാണ് കളിയുടെ തീം. അവസാനം ബാക്കിയാവുന്നവര്‍ ജയിക്കും.

MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top