Sub Lead

അന്തിമ പോളിങ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ട് ചെയ്തത് 65.68% പേര്‍

അന്തിമ പോളിങ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ട് ചെയ്തത് 65.68% പേര്‍
X

ന്യൂഡല്‍ഹി: മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിംഗ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 65.68 ശതമാനം പോളിങാണ് മൂന്നാഘട്ട തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. 10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 93 മണ്ഡലങ്ങളിലാണ് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടന്നത്.ഏറ്റവും ഒടുവില്‍ പുറത്ത് വന്ന കണക്കുകള്‍ പ്രകാരം അസം ഒഴികെയുള്ള ബിജെപി സ്വാധീന മേഖലകളില്‍ പോളിങ്ങ് ശതമാനത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലും ഗുജറാത്തിലും പോളിങ്ങ് അറുപത് ശതമാനത്തിന് താഴെയായിരുന്നു.

മൂന്നാംഘട്ടത്തില്‍ ഏറ്റവും കുറവ് പോളിങ്ങ് രേഖപ്പെടുത്തിയത് ഉത്തര്‍പ്രദേശിലാണ്. ബിജെപി-ജെഡിയു സഖ്യം 2019ല്‍ തൂത്തുവാരിയ ബിഹാറിലും പോളിങ് ശതമാനം അറുപതിന് താഴെ നിന്നു. ബിജെപിയുടെ ശക്തി കേന്ദ്രമായ മധ്യപ്രദേശില്‍ പോളിങ് ശരാശരിക്ക് മുകളിലാണ്. ഇന്‍ഡ്യ സഖ്യത്തിന് പ്രതീക്ഷയുള്ള മഹാരാഷ്ട്രയിലും ബിഹാറിലും പോളിങ് ശതമാനം ശരാശരിക്കും താഴെയാണ്. കോണ്‍ഗ്രസ് പ്രതീക്ഷ പുലര്‍ത്തുന്ന കര്‍ണാകടയില്‍ പോളിങ്ങ് 70 ശതമാനത്തിന് മുകളിലാണ്.







Next Story

RELATED STORIES

Share it