India

യുദ്ധസമാന അന്തരീക്ഷമെന്ന്; കോണ്‍ഗ്രസ് യോഗവും റാലിയും മാറ്റി

ഇന്ത്യാ പാക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യമെന്ന് വിലയിരുത്തിയാണ് പ്രവര്‍ത്തക സമിതി യോഗം മാറ്റിവച്ചത്.

യുദ്ധസമാന അന്തരീക്ഷമെന്ന്; കോണ്‍ഗ്രസ് യോഗവും റാലിയും മാറ്റി
X

ന്യൂഡല്‍ഹി: ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദില്‍ നാളെ ചേരാനിരുന്ന നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം മാറ്റി. ഇന്ത്യാ പാക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യമെന്ന് വിലയിരുത്തിയാണ് പ്രവര്‍ത്തക സമിതി യോഗം മാറ്റിവച്ചത്.

അതിര്‍ത്തിയില്‍ ഇപ്പോഴത്തെ അവസ്ഥയും സുരക്ഷാ സാഹചര്യങ്ങളും കണക്കിലെടുത്താണ് പ്രവര്‍ത്തക സമിതി യോഗം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വിശദീകരിച്ചു. പ്രവര്‍ത്തക സമിതിയോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാനിരുന്ന തിരഞ്ഞെടുപ്പ് റാലിയും മാറ്റിയിട്ടുണ്ട്

അതേസമയം, പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചും വിഷയം ബിജെപി രാഷ്ട്രീയ വല്‍ക്കരിക്കുന്നതിനെ കുറ്റപ്പെടുത്തിയും പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന ഇറക്കി. കോണ്‍ഗ്രസ് അടക്കമുളള 21 പാര്‍ട്ടികളാണ് പ്രസ്താവന ഇറക്കിയത്.

Next Story

RELATED STORIES

Share it